Breaking News

Trending right now:
Description
 
Mar 25, 2018

നീരവ്‌ മോദിയുടെ 26 കോടികൂടി കണ്ടുകെട്ടി

image പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച്‌ 13,000 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ നീരവ്‌ മോദിയുടെ 26 കോടി രൂപ വിലവരുന്ന വസ്‌തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) കണ്ടുകെട്ടി. ഇഡിയും സിബിയയും സംയുക്തമായി നടത്തിയ റെയ്‌ഡില്‍ 26 കോടിയിലേറെ രൂപയുടെ ആഭരണങ്ങളും വാച്ചുകളും പെയിന്റിങ്ങുകളും പിടിച്ചെടുക്കുകയായിരുന്നു. നീരവ്‌ മോദിയുടെ ഇതുവരെ കണ്ടുകെട്ടിയ വസ്‌തുവകകള്‍ ഇതോടെ 7,664 കോടിയുടേതായി. വര്‍ളിയിലുള്ള ഫ്‌ളാറ്റുകളിലായിരുന്നു റെയ്‌ഡ്‌ നടന്നത്‌. 10 കോടി രൂപ വിലവരുന്ന ഒരു വജ്രമോതിരവുമുണ്ട്‌. മറ്റു ആഭരണങ്ങള്‍ക്ക്‌ 15 കോടിരൂപയും വാച്ചുകള്‍ക്ക്‌ 1.4 കോടി രൂപയും വിലവരും. രാജ്യംവിട്ട മോദി, ബന്ധുവായ മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ അധികൃതര്‍ ഇക്കാര്യം ഇന്റര്‍പോളിനെ അറിയിച്ചു.