Breaking News

Trending right now:
Description
 
Mar 25, 2018

സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു

image ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയതിനു ഡ്രൈവര്‍ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ അജ്ഞാത രോഗി മരിച്ചു. തൃശൂര്‍ മെഡിക്കല്‍കോളജില്‍ കഴിഞ്ഞദിവസം എത്തിയ രോഗിയാണ്‌ മരിച്ചത്‌. സംഭവത്തില്‍ ആംബുലന്‍സ്‌ ഡ്രൈവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. കഴിഞ്ഞദിവസം വാഹനം ഇടിച്ചനിലയില്‍ റോഡരുകില്‍ കണ്ടെത്തിയ രോഗിയുമായി പാലക്കാടുനിന്നുമാണ്‌ ആംബുലന്‍സ്‌ തൃശൂര്‍ മെഡിക്കല്‍കോളജില്‍ എത്തിയത്‌. രോഗിക്കൊപ്പം മറ്റാരും ഇല്ലായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ പുറത്തിറങ്ങാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വണ്ടിയില്‍നിന്നു പുറത്തിറങ്ങാന്‍ വയ്യാത്തവിധം അവശനിലയിലായിരുന്നു രോഗി. രോഗി യാത്രാമധ്യേ സ്‌ട്രെച്ചറില്‍ മലമൂത്രവിസര്‍ജനം നടത്തിയിരുന്നു. രോഗി പുറത്ത്‌ ഇറങ്ങാതിരുന്നതിനാല്‍ പ്രകോപിതനായ ഡ്രൈവര്‍ സ്‌ട്രെച്ചറില്‍ ഒരറ്റംപിടിച്ചു വലിച്ച്‌ താഴേക്കിട്ടു. തറയില്‍ തലകുത്തിനിന്ന സ്‌ട്രെച്ചറിലൂടെ നിരങ്ങിയിറങ്ങിയ രോഗിയുടെ തല താഴെകുത്തിയാണ്‌ നിന്നത്‌. വീഴചയില്‍ രോഗിക്ക്‌ തലയ്‌ക്ക്‌ ആഴത്തില്‍ മുറിവേറ്റിരുന്നു. അടിയന്തരശസ്‌ത്രക്രിയയ്‌ക്കു വിധേയയായ രോഗി മൂന്നുദിവസം ന്യൂറോസര്‍ജറി ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്നുവെന്നു അധികൃതര്‍ വ്യക്തമാക്കി. ആംബുലന്‍സ്‌ ഡ്രൈവര്‍കാട്ടിയ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ അവിടെകൂടിനിന്നൊരാള്‍ പകര്‍ത്തിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌.