Breaking News

Trending right now:
Description
 
Mar 25, 2018

'നരേന്ദ്രമോദി ആപ്പി'ലെ വിവരങ്ങള്‍ യുഎസ്‌ കമ്പനിക്ക്‌ ചോര്‍ത്തി

image പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ 'നരേന്ദ്രമോദി ആപ്പി'ലെ വ്യക്തിവിവരങ്ങള്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിക്കു ചോര്‍ത്തി നല്‍കുന്നതായി വെളിപ്പെടുത്തല്‍. ഫ്രഞ്ച്‌ സൈബര്‍ സുരക്ഷാ വിദഗ്‌ധനെന്നു വിശേഷിപ്പിക്കുന്ന എലിയറ്റ്‌ ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ പ്രൊഫൈലാണ്‌ ആപ്പിനെതിരെ രംഗത്ത്‌ എത്തിയിരിക്കുന്നത്‌. ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന പേര്‌, പ്രൊഫൈല്‍ ചിത്രം, ഇ മെയില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യുഎസ്‌ വെബ്‌ വിശകലന സ്ഥാപനമായ ക്ലെവര്‍ട്രാപ്പിനു കൈമാറുന്നുവെന്നാണ്‌ വെളിപ്പെടുത്തല്‍.ഗൂഗിള്‍ പ്രേ സ്റ്റോറിലെ നിയമം അനുസരിച്ചു മുന്‍കൂര്‍ അനുമതി വാങ്ങാതെ വ്യക്തിഗത വിവരങ്ങള്‍ കൈമാറാന്‍ പാടില്ല. വിവരം പങ്കുവയ്‌ക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക്‌ അതില്ലാതെ മുന്നോട്ടുപോകാനും സൗകര്യമുണ്ടാകണമെന്നും വ്യവസ്ഥയുണ്ട്‌. യുഎസ്‌ വെബ്‌സൈറ്റിനെ സൈബര്‍ തട്ടിപ്പിന്റെ പേരില്‍ മുമ്പു കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്നും പറുന്നു. ആധാറിന്റെ സുരക്ഷാ പ്രശ്‌നങ്ങളും ബിഎസ്‌എന്‍എല്‍ ശൃംഖലയിലെ പ്രശ്‌നങ്ങളും നേരത്തെ ചൂണ്ടിക്കാട്ടിയ വ്യക്തിയാണ്‌ എലിയറ്റ്‌ ആല്‍ഡേഴ്‌സണ്‍. മോദിയുടെ സ്വകാര്യ ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ എന്‍സിസി കേഡറ്റുകളോട്‌ നിര്‍ദേശിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട. അതേസമയം വ്യക്തിവിവരം ചോര്‍ന്നിട്ടില്ലെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം.