Breaking News

Trending right now:
Description
 
Mar 25, 2018

നാലാം കാലിത്തീറ്റ കംഭകോണക്കേസ്‌: ലാലുവിന്‌ തടവ്‌ 14 വര്‍ഷംകൂടി

image കാലിത്തീറ്റ കുംഭകോണത്തിലെ നാലാം കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ്‌ യാദവിന്‌ 14 വര്‍ഷം തടവുശിക്ഷ. 60 ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രത്യേക കോടതി ജഡ്‌ജി ശിവ്‌പാല്‍ സിംഗാണ്‌ ശിക്ഷവിധിച്ചത്‌. രോഗബാധിതനായി റാഞ്ചിയിലെ റിംസ്‌ ആശുപത്രിയില്‍ കഴിയുന്ന ലാലു വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌ ശിക്ഷാവിധി കേട്ടത്‌. അഴിമതി നരോധനനിയമം, ഗൂഢാലോചന എന്നീ രണ്ടുവകുപ്പില്‍ ഏഴുവര്‍ഷംവീതം വെവ്വേറെ ശിക്ഷ വിധിക്കുകയായിരുന്നു. 1990കളില്‍ ദുംക ട്രഷററിയില്‍നിന്നു വ്യജരേഖ ചമച്ച്‌ 3.13കോടി രൂപ പിന്‍വലിച്ചുവെന്നാണ്‌ കേസ്‌. ലാലുവിനു ലഭിച്ച അതേശിക്ഷ കേസിലെ മറ്റൊരുപ്രതിയായ മൃഗസംരക്ഷണവകുപ്പ്‌ മുന്‍ റീജനല്‍ ഡയറക്ടര്‍ ഒ.പി.ദിവാകറിനും ലഭിച്ചു. മൃഗസംരക്ഷണ ജീവനക്കാരായിരുന്ന മറ്റു ഏഴു പ്രതികള്‍ക്കും മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ ഫുല്‍ചന്ദ്‌ സിംഗിനും ഏഴുവര്‍ഷം തടവും 20 ലക്ഷം രൂപ പിഴയുംവിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ 16 മാസംകൂടി അധികതടവ്‌ അനുഭവിക്കണം. കാലിത്തീറ്റ വിതരണക്കാരായിരുന്ന ഏഴു പ്രതികള്‍ക്കു മൂന്നരവര്‍ഷം തടവും 15ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്‌. കാലിത്തീറ്റ കുംഭകോണക്കേസില്‍ 2013ലാണ്‌ ലാലുപ്രസാദ്‌ യാദവിനെ പ്രത്യേക കോടതി ആദ്യം ശിക്ഷിച്ചത്‌. അഞ്ചുവര്‍ഷമായിരുന്നു തടവുശിക്ഷ. മൂന്നുമാസം ശിക്ഷഅനുഭവിച്ച ലാലുപ്രസാദ്‌ യാദവ്‌ സുപ്രീംകോടതിയില്‍നിന്നു ജാമ്യം നേടി. എന്നാല്‍ ലോകസഭാംഗത്വം നഷ്ടമായി. മറ്റൊരു കേസില്‍ കഴിഞ്ഞ ജനുവരിയില്‍ അഞ്ചുവര്‍ഷം തടവ്‌ വിധിച്ചു. കാലിത്തീറ്റ കുംഭകോണപരമ്പരയിലെ അഞ്ചാമത്തെ കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ കേസില്‍ റാഞ്ചിയിലെ ഡൊറാണ്ട ട്രഷററിയില്‍നിന്നു വ്യാജരേഖ ചമച്ച്‌ 139 കോടി രൂപ പിന്‍വലിച്ചുവെന്നാണ്‌ കേസ്‌.