Breaking News

Trending right now:
Description
 
Mar 24, 2018

കീഴാറ്റൂര്‍ ബൈപാസ്‌: സമരം നടത്തുന്നവര്‍ എരണ്ടകളാണെന്നു മന്ത്രി സുധാകരന്‍

image കീഴാറ്റൂരില്‍ ബൈപാസിനെതിരെ സമരം നടത്തുന്നവര്‍ നെല്‍കൃഷി മുഴുവന്‍ നശിപ്പിക്കുന്ന എരണ്ടകളാണെന്നു മന്ത്രി ജി.സുധാകരന്‍. സമരക്കാരെ കഴുകന്‍മാരെന്നു നേരത്തെ ആക്ഷേപിച്ചതിനു തൊട്ടുപിന്നാലെയാണ്‌ എരണ്ട പ്രയോഗം മന്ത്രി നടത്തിയത്‌. എരണ്ടകള്‍ കൂട്ടത്തോടെ വന്നിറങ്ങിയാല്‍ പിന്നെ ഒറ്റ നെല്ലുണ്ടാവില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയിലെത്തുകയും ചെയ്യും. ബൈപാസിന്റെ അലൈമെന്റില്‍ ഒരു മാറ്റവും വരുത്തില്ല. ശരിയായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരാണ്‌ ദേശീയപാതയുടെ അലൈമെന്റ്‌ തീരുമാനിച്ചത്‌. മാറ്റം വേണമെങ്കില്‍ കേന്ദ്രസര്‍ക്കാരിനോടുപോയി വാങ്ങിച്ചെടുക്കണം. അലൈമെന്റ്‌ നൂറു മൈല്‍ മാറ്റിവയ്‌ക്കാന്‍ പറ്റുമോ? എന്തിനാണ്‌ കോലാഹലം? സുതാര്യവും നീതിയുക്തവുമായാണു സര്‍ക്കാര്‍ നടപടികളെടുത്തതെന്നും മന്ത്രി പറഞ്ഞു.