Breaking News

Trending right now:
Description
 
Mar 24, 2018

കാര്‍ത്തി ചിദംബരത്തിന്‌ ജാമ്യം

image ഐഎന്‍എക്‌സ്‌ മീഡിയ കോഴക്കേസില്‍ കാര്‍ത്തി ചിദംബരത്തിനു ഡല്‍ഹി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്‌റ്റഡി ശനിയാഴ്‌ച അവസാനിക്കാനിരിക്കെയാണ്‌ കോടതി നടപടി. 10 ലക്ഷം രൂപയ്‌ക്കുള്ള സ്വന്തം ജാമ്യവും തുല്യതുകയ്‌ക്കുള്ള ആള്‍ ജാമ്യവും കാര്‍ത്തി ലഭ്യമാക്കണം. സിബിഐയെ അറിയിക്കാതെ ബാങ്ക്‌ അക്കൗണ്ടുകള്‍ അവസാനിപ്പിക്കാനോ ബിസിനസ്‌ സംരംഭങ്ങളുടെ ഘടനയിലും മറ്റും മാറ്റം വരുത്താനോ കാര്‍ത്തിക്കു അനുവാദമില്ല. സിബിഐയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും കാര്‍ത്തിക്കു കോടതിയുടെ നിര്‍ദേശമുണ്ട്‌. കാര്‍ത്തിയുടെ മാതാപിതാക്കള്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരവും നളിനി ചിദംബരവും മുതിര്‍ന്ന്‌ അഭിഭാഷകരാണെന്നതും സമൂഹത്തില്‍ സ്ഥാനമുള്ള വ്യക്തിയായ കാര്‍ത്തി നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളല്ലെന്നും കോടതി എടുത്തുപറഞ്ഞു. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ മാധ്യമസ്ഥാപനമായ ഐഎന്‍എക്‌സ്‌ മീഡിയ വിദേശത്തുനിന്നു 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ്‌ കേസ്‌. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാര്‍ത്തി ഇവരെ വഴിവിട്ടു സഹായിച്ചുവെന്നാണ്‌ ആരോപണം.