Breaking News

Trending right now:
Description
 
Mar 24, 2018

അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു

image ലോക്‌പാല്‍ ബില്‍ നടപ്പാക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ വന്‍ വാഗ്‌ദാനലംഘനം നടത്തിയെന്നും കര്‍ഷകപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ മുഖംതിരിക്കുന്നതില്‍ പ്രതിഷേധിച്ചും അണ്ണാ ഹസാരെ ഡല്‍ഹിയിലെ രാംലീല മൈതാനത്ത്‌ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വെള്ളിയാഴ്‌ച ആരംഭിച്ച സമരത്തിനു മുന്നോടിയായി രാജ്‌ഘട്ടിലെത്തി ഗാന്ധി സ്‌മൃതിയില്‍ ഹസാരെ പുഷ്‌പാര്‍ച്ചന നടത്തി. ലോക്‌പാല്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും പലതവണ കത്ത്‌ അയച്ചിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ്‌ സമരം തുടങ്ങിയതെന്നു അദ്ദേഹം വ്യക്തമാക്കി. സമരം അട്ടിമറിക്കാനാണ്‌ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്‌. പ്രതിഷേധക്കാരുമായി ഡല്‍ഹിയിലേക്കുവന്ന ട്രെയിനുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. അവരെ അക്രമം നടത്താന്‍ നിര്‍ബന്ധിക്കുകയാണ്‌. നിങ്ങളുടെ കൗശലം ഇനി എന്റടുത്തു നടക്കില്ല. രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിക്കാന്‍ താന്‍ തയാറാണെന്നും അതൊരു സൗഭാഗ്യമായി കരുതുമെന്നും ഹസാരെ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ എത്തുന്നതിനെ സ്വാഗതം ചെയ്യുന്ന ഹസാരെ അവര്‍ക്ക്‌ വേദി പങ്കിടാന്‍ അവസരം നല്‍കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്‌.