Breaking News

Trending right now:
Description
 
Mar 24, 2018

20 ആം ആദ്‌മി എംഎല്‍എമാരെ അയോഗ്യനാക്കിയത്‌ റദ്ദാക്കി

image ഇരട്ടപ്പദവി വിഷയത്തില്‍ 20 ആം ആദ്‌മി എംഎല്‍എമാരെ അയോഗ്യനാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശയും രാഷ്ട്രപതിയുടെ വിജ്ഞാപനവും ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. അയോഗ്യത കല്‍പ്പിക്കുന്നതിനു മുമ്പ്‌ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയാറായില്ലെന്ന്‌ എംഎല്‍എമാരുടെ വാദം അംഗീകരിച്ചാണ്‌ കോടതി ഉത്തരവ്‌. അയോഗ്യരാക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിച്ച നടപടികളില്‍ സ്വാഭാവിക നീതി ലംഘിച്ചുവെന്നു കോടതി ചൂണ്ടിക്കാട്ടി. എംഎല്‍എമാര്‍ക്ക്‌ അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണം. നടപടിക്രമങ്ങളില്‍ വീഴ്‌ച വരുത്താതെ വിഷയം പുനപരിശോധിക്കാന്‍ കമ്മീഷനോട്‌ കോടതി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി എംഎല്‍എമാരെ സര്‍ക്കാര്‍ നിയമിച്ചത്‌ ഇരട്ടപ്പദവിയായി കണക്കാക്കാമെന്നു ചൂണ്ടിക്കാട്ടിയാണ്‌ 20 പേരെ അയോഗ്യരാക്കിയത്‌. ഇരട്ടപ്പദവി വിഷയം പരിഹരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനു പിന്നാലെയാണ്‌ ഗതാഗതമന്ത്രി കൈലാഷ്‌ ഗലോട്ട്‌, മുതിര്‍ന്ന നേതാവ്‌ അല്‍ക്കലാംബ എന്നിവര്‍ ഉള്‍പ്പെടെ 20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കമ്മീഷന്‍ രാഷ്ട്രപതിക്കു ശുപാര്‍ശ നല്‍കിയത്‌. ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ ഉത്തരവ്‌ പുറത്തിറക്കുകയും ചെയ്‌തു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സര്‍ക്കാരില്‍നിന്നു മറ്റു പ്രതിഫലം പറ്റുന്ന പദവികള്‍ വഹിക്കാന്‍ പാടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.