Breaking News

Trending right now:
Description
 
Mar 23, 2018

തിലോത്തമയ്‌ക്ക്‌ ലഭിച്ചത്‌ 5.17 കോടി

image അമേരിക്കയില്‍ നടന്ന ലേലത്തില്‍ രാജാ രവിവര്‍മയുടെ പെയിന്റിങ്‌ തിലോത്തമ ചിത്രത്തിന്‌ ലഭിച്ചത്‌ 5.17 കോടി രൂപ. ടെലിഫോണ്‍വഴിയായിരുന്നു ലേലം നടന്നത്‌. ഉദ്ദേശവില 3.9 കോടിയായിരുന്നു. മൂന്നു അജ്ഞാതരാണ്‌ അപ്‌സര സുന്ദരിയായ തിലോത്തമയ്‌ക്കുവേണ്ടി കനത്ത പോരാട്ടം നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. തന്റെ ജീവനുറ്റ ചിത്രങ്ങള്‍വഴി ഇന്ത്യയുടെ സംസ്‌കാര ബിംബങ്ങളെ നിര്‍ണയിച്ച പ്രതിഭാശാലിയാണ്‌ രവിവര്‍മയെന്നു ലേല കമ്പനിയായ സതെബിസിന്റെ വക്താക്കള്‍ പറഞ്ഞു. ഇതേ കമ്പനി കഴിഞ്ഞവര്‍ഷം രാജാ രവിവര്‍മയുടെ ദമയന്തരി എന്ന ചിത്രം 11.09 കോടിക്ക്‌ വിറ്റിരുന്നു.