Breaking News

Trending right now:
Description
 
Mar 23, 2018

ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലം

image സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തെങ്ങിനും കരിമീനിനും കണിക്കൊന്നയ്‌ക്കുമൊപ്പമാണ്‌ ചക്കയ്‌ക്കും ഔദ്യോഗിക പദവി. പൂര്‍ണമായും ജൈവമായ ഫലം എന്ന പ്രത്യേകയും ചക്കയ്‌ക്കുണ്ട്‌. വാണിജ്യാടിസ്ഥാനത്തില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റിയാല്‍ വര്‍ഷം 30000 കോടിയുടെ വരുമാനമുണ്ടാക്കാനാവും. ഒരു സീസണില്‍ ഏകദേശം 28 കോടി ചക്കകള്‍ കേരളത്തില്‍ വിളയുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇതില്‍ മലയാളികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌ 2.1 ശതമാനം മാത്രം. 60 മുതല്‍ 100 രൂപവരെയാണ്‌ നാട്ടില്‍ ചക്കയ്‌ക്കുവില. ഗള്‍ഫ്‌ രാഷ്ട്രങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില അയ്യായിരത്തോളം മുകളില്‍വരും. ഏതുകാലാവസ്ഥയിലും വളരുന്ന ചക്ക പരിസ്ഥിതി സംരക്ഷകന്‍കൂടിയാണ്‌. കാര്യമായ വെള്ളമോ വളമോ നല്‍കാതെയും മരുന്നടിക്കാതെയും കിട്ടുന്ന ഫലമാണിത്‌. മന്ത്രി വി.എസ്‌.സുനില്‍കുമാറാണ്‌ ചക്കയെ ഔദ്യോഗികഫലമായി പ്രഖ്യാപിച്ചത്‌.