Breaking News

Trending right now:
Description
 
Mar 23, 2018

എച്ച്‌ 1 ബി വീസയ്‌ക്ക്‌ ഏപ്രില്‍ രണ്ടുമുതല്‍ അപേക്ഷിക്കാം

image തൊഴില്‍ വൈദഗ്‌ധ്യം ആവശ്യമുള്ള മേഖലകളില്‍ വിദേശികളെ നിയമിക്കാനായി യുഎസ്‌ അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍വീസയായ എച്ച്‌-1 ബി വീസ അപേക്ഷ ഏപ്രില്‍ രണ്ടുമുതല്‍ സ്വീകരിക്കും. അതേസമയം എച്ച്‌-1 ബി വീസ 15 ദിവസത്തിനകം അനുവദിക്കുന്ന പ്രീമിയം പരിശോധനാ നടപടി സെപ്‌റ്റംബര്‍ 10 വരെ നിര്‍ത്തിവച്ചു. ഇക്കാലയളവിലും വീസ അപേക്ഷകള്‍ സ്വീകരിക്കുമെന്നു യുഎസ്‌ സിറ്റിസന്‍ഷിപ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസസ്‌ വ്യക്തമാക്കി. ഒക്ടോബര്‍ ഒന്നിനു ആരംഭിക്കുന്ന 2018-19 സാമ്പത്തിക വര്‍ഷത്തിലെ എച്ച്‌ 1 ബി വീസ അപേക്ഷകളാണു സ്വീകരിക്കുന്നത്‌.