Breaking News

Trending right now:
Description
 
Mar 23, 2018

ബിഹാറില്‍ ടോര്‍ച്ച്‌ വെളിച്ചത്തില്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ സ്‌ത്രീ മരിച്ചു

image ബിഹാറിലെ മുസഫര്‍പൂരിലെ സദര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ സ്‌ത്രീ മരിച്ചു. റൂബി കുമാരി എന്ന സ്‌ത്രീയാണ്‌ മരിച്ചത്‌. വൈദ്യുതി ഇല്ലാതിരുന്നതിനെ തുടര്‍ന്ന്‌ സ്‌ത്രീയ ടോര്‍ച്ചിന്റെ വെട്ടത്തില്‍ ഡോക്ടര്‍മാര്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട്‌ ഗുരുതരപരുക്കുകളോടെയാണ്‌ റൂബി കുമാരിയെ ആശുപത്രിയില്‍ എത്തിച്ചത്‌. പരുക്കേറ്റ സ്‌ത്രീ ശസ്‌ത്രക്രിയയ്‌ക്കായി കിടക്കുന്നതും ടോര്‍ച്ചിന്റെയും മൊബൈല്‍ഫോണിന്റെയും വെളിച്ചത്തില്‍ ഡോക്ടര്‍ സ്‌ത്രീയുടെ വലതുകൈയില്‍ ശസ്‌ത്രക്രിയ നടത്തുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌ വിവാദമുണ്ടാക്കിയിരുന്നു. റൂബി കുമാരിയെ പിന്നീട്‌ പാറ്റ്‌നയിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.