Breaking News

Trending right now:
Description
 
Mar 23, 2018

കുപ്‌ വാര ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട അഞ്ചു ഭീകരരും ലഷ്‌കറെതയിലെ അംഗങ്ങള്‍

image ജമ്മുകാഷ്‌മീരിലെ കുപ്‌ വാര ജില്ലയില്‍ അതിര്‍ത്തിയിലെ ഉള്‍വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച അഞ്ചു ഭീകരരും പാക്‌ ഭീകരസംഘടനയായ ലഷ്‌കറെതയിലെ അംഗങ്ങളാണെന്നു സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച രാവിലെയാണ്‌ ഉള്‍വനത്തില്‍ നിയന്ത്രണരേഖയില്‍നിന്നു എട്ടുകിലോമീറ്ററോളം ഉള്ളിലേക്കു നുഴഞ്ഞുകയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്‌. 48 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ്‌ ഭീകരരെ വധിച്ചത്‌. മൂന്നു സൈനികരും രണ്ടുപൊലീസുകാരും ആക്രമണത്തില്‍ വീരമൃത്യുവരിച്ചു. കൊടുംവനത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായ ഒരു കരസേനാ ജവാനുവേണ്ടി പൊലീസും സൈന്യവും അന്വേഷണം നടത്തുന്നുണ്ട്‌. കുപ്‌ വാര പട്ടണത്തില്‍ ആക്രമണം പദ്ധതിയിട്ടാണ്‌ ഭീകരര്‍ എത്തിയത്‌.