Breaking News

Trending right now:
Description
 
Mar 23, 2018

അണ്ണാ ഹസാരെയുടെ നിരാഹാരസമരം ഇന്നുമുതല്‍

image കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുക,ശക്തമായ ജന്‍ലോക്‌പാല്‍ ബില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അഴിമതിവിരുദ്ധ സേനാനി അണ്ണാ ഹസാരെ നടത്തുന്ന നിരാഹാരസമരം ഇന്നുമുതല്‍ ആരംഭിക്കും. ഡല്‍ഹിയിലെ രാംലീല മൈതാനത്താണ്‌ സമരം നടത്തുന്നത്‌. ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പലതവണ കത്ത്‌ അയച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കിയില്ലെന്നു ഹസാരെ കുറ്റപ്പെടുത്തി. സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വേദി പങ്കിടാന്‍ അവരെ അനുവദിക്കില്ല. സമരത്തിന്റെ ആസൂത്രണം ഉള്‍പ്പെടെ ചുമതലവഹിക്കുന്ന കോര്‍ കമ്മിറ്റി അംഗങ്ങളോടു ഭാവിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നു എഴുതുവാങ്ങിയതായും ഹസാരെ വ്യക്തമാക്കി. അതേസമയം ഹസാരയെ സമരത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം നടത്തുന്നുണ്ട്‌.