Breaking News

Trending right now:
Description
 
Mar 23, 2018

ഹോക്കിങിന്റെ സംസ്‌കാര ശുശ്രൂഷ 31ന്‌

image അവസാനശ്വാസംവരെ ശാസ്‌ത്രത്തിനായി ജീവിക്കുകയും കഴിഞ്ഞ 14നു അന്തരിക്കുകയും ചെയ്‌ത ശാസ്‌ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ (76) സംസ്‌കാര ശുസ്രൂഷ 31നു ലണ്ടനിലെ കേംബ്രിജ്‌ ഗ്രേറ്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ നടക്കും. തുടര്‍ന്ന്‌ ചരിത്രപ്രസിദ്ധമായ വെസ്റ്റ്‌ മിന്‍സ്റ്റര്‍ ആബിയില്‍ ഐസക്‌ ന്യൂട്ടന്റെയും ചാള്‍സ്‌ ഡാര്‍വിന്റെയും ശവകുടീരങ്ങള്‍ക്കരികെ അന്ത്യവിശ്രമം ഒരുക്കും. ചിതാഭസ്‌മം അടക്കം ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. 21-ാം വയസില്‍ സ്ഥിരീകരിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗം മൂലം ചക്രക്കസേരിയിലാണ്‌ സ്‌റ്റീഫന്‍ ഹോക്കിങ്‌ ജീവിതം നയിച്ചത്‌. പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളും അസാധാരണ ജീവിതവുമാണ്‌ അദ്ദേഹത്തെ ലോകത്തിനു പ്രിയങ്കരനാക്കിയത്‌. ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും ചുരുളഴിക്കാന്‍ ശാസ്‌ത്രവും മതവും കൈകോര്‍ക്കണമെന്നു അദ്ദേഹം വ്യക്തമാക്കിയത്‌ ശ്രദ്ധേയമായിരുന്നു.