Breaking News

Trending right now:
Description
 
Mar 23, 2018

സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി സുഷമയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്‌

image ഇറാഖിലെ മൊസൂളില്‍ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ രാജ്യസഭയെ തെറ്റിധരിപ്പിച്ചുവെന്നുകാട്ടി കോണ്‍ഗ്രസ്‌ മന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്‌ നല്‍കി. ഐഎസ്‌ ഭീകരര്‍ തട്ടിയെടുത്ത 39 ഇന്ത്യാക്കാര്‍ ജീവനോടെ ഇരിക്കുന്നുണ്ടെന്നു പറഞ്ഞു സുഷമ സഭയെ നാലുവര്‍ഷം തെറ്റിധരിപ്പിക്കുകയായിരുന്നു. സഭയില്‍ പ്രശ്‌നം ഉന്നയിച്ചപ്പോഴൊക്കെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാവില്ലെന്നായിരുന്നു മന്ത്രി സുഷമയുടെ നിലപാട്‌. എങ്കിലും എല്ലാവരും ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ മന്ത്രി ആവര്‍ത്തിച്ചു. വിവരങ്ങള്‍ മൂടിവയ്‌ക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നതെന്നു എംപിമാരായ അംബിക സോണി, പ്രതാപ്‌ ബജ്‌ വ, ഷംഷേര്‍ ദുല്ലോ എന്നിവര്‍ നോട്ടീസില്‍ കുറ്റപ്പെടുത്തി. ഒരുവര്‍ഷം മുന്‍പെങ്കിലും ഇന്ത്യക്കാര്‍ മരിച്ചുവെന്ന വിവരം തങ്ങള്‍ക്കു ലഭിച്ചിരുന്നുവെന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കി. ഭീകരരുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട ഏക വ്യക്തിയായ ഹര്‍സിത്‌ മസി തിരിച്ചെത്തിയ ഉടന്‍ കൂട്ടക്കൊലസംബന്ധിച്ചു സര്‍ക്കാരിനു വിവരം നല്‍കി. എന്നാല്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസനീയമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍. പഞ്ചാബ്‌ തിരഞ്ഞെടുപ്പിന്റെ പേരിലാണ്‌ സര്‍ക്കാര്‍ രഹസ്യം സൂക്ഷിച്ചതെന്നു പ്രതിപക്ഷം ആരോപിച്ചു.