Breaking News

Trending right now:
Description
 
Mar 22, 2018

ഫൊക്കാന ഫിലിം ഫെസ്റ്റിവൽ : ശബരിനാഥ് നായർ ഫെസ്റ്റിവൽ ചെയർമാൻ മധുപാൽ ജൂറി ചെയർ

ശ്രീകുമാർ ഉണ്ണിത്താൻ
image
ന്യൂ യോർക്ക്: നോർത്തമേരിക്കയിലെ മലയാളികളുടെ ദ്വിവത്സര  ഉത്സവമായ ഫൊക്കാന കൺവെൻഷന് മാറ്റു കൂട്ടാൻ ഇക്കുറിയും ഫൊക്കാന ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നു .  ഫിലാഡൽഫിയയിലെ  വാലി ഫോർജ് കൺവെൻഷൻ  സെന്ററിൽ  ജൂലൈ മാസം5  മുതൽ 8 വരെയാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത് . ശ്രീ ശബരിനാഥ് നായർ  ചെയർ മാനായി ഫിലിം ഫെസ്റ്റിവൽ  കമ്മിറ്റിക്കു രൂപം കൊടുത്തു .  ചലച്ചിത്ര ലോകത്തെ പുത്തൻ പ്രവണതകൾ പങ്കുവച്ചുകൊണ്ടുള്ള  കൊണ്ടുള്ള ചർച്ചകളും ,  വർക്ക് ഷോപ്പുകളും ഈ വർഷത്തെ  പ്രത്യേകതയാകും എന്ന് അദ്ദേഹം അറിയിച്ചു . ഷോർട് ഫിലിം മത്സരം ആണ് പ്രേക്ഷക ലോകം ഉറ്റുനോക്കുന്ന ഫിലിം ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ഇനം . അമേരിക്കയിലും കാനഡയിലും ഉള്ള പ്രവാസി മലയാളികളുടെ ചലച്ചിത്ര പ്രവർത്തങ്ങൾക്ക് ഉള്ള പ്രോത്സാഹനം ആയിട്ടാണ് ഫൊക്കാന ഫിലിം ഫെസ്റ്റിവലിൽ ഷോർട് ഫിലിം മത്സരം നടത്തുന്നത് . മികച്ച ചിത്രം , മികച്ച രണ്ടാമത്തെ ചിത്രം , മികച്ച സംവിധായകൻ എന്നീ അവാർഡുകൾക്ക് പുറമെ  ,മുൻ വർഷങ്ങളിലെ അപേക്ഷിച്ചു രണ്ടു അവാർഡുകൾ കൂടി ഇപ്രാവശ്യം നൽകുന്നുണ്ട്. മികച്ച നടൻ , മികച്ച നടി എന്നിവർക്ക് കൂടി ഇപ്രാവശ്യം അവാർഡ് ഉണ്ടാകുമെന്നു ഫിലിം ഫെസ്റ്റിവൽ ചെയർ ശ്രീ ശബരിനാഥ് നായർ അറിയിച്ചു .  പ്രമുഖ നടനും സംവിധായകനും ആയ ശ്രീ മധുപാലിന്റെ നേതൃത്വത്തിലുള്ള ഉള്ള മലയാള സിനിമയിലെ പ്രഗത്ഭരായ ഒരു ജൂറി ആണ് ഷോർട് ഫിലിം മത്സരം വിലയിരുത്തന്നത് . അമേരിക്കയിൽ നിന്നും പ്രശസ്ത നടി മന്യ നായിഡു ജൂറി അംഗമാകും .സിനിമയുടെ ആസ്വാദന തലങ്ങളിലെ വേറിട്ട അനുഭവം പ്രേക്ഷകർക്ക് ഉളവാക്കാനുള്ള വേദിയായി ഫൊക്കാന ഫിലിം ഫെസ്റ്റിവൽ മാറും എന്ന് ഫൊക്കാന പ്രസിഡന്റ് ശ്രീ തമ്പി ചാക്കോ അഭിപ്രായപ്പെട്ടു . അമേരിക്കയിലെ മലയാളി ചലച്ചിത്രകാരന്മാർക്കു  മുഖ്യധാരാ സിനിമയിലേക്ക് ഒരു വഴികാട്ടിയായി മാറുക എന്നതാണ് ഫൊക്കാന ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ദേശം എന്ന് ഫൊക്കാന സെക്രട്ടറി ശ്രീ ഫിലിപ്പോസ് ഫിലിപ്പും,ട്രഷർ ഷാജി വർഗീസും  പറഞ്ഞു .  2016 ജനുവരി ഒന്നിന് ശേഷം ഉള്ള സൃഷ്ടികൾ ഷോർട് ഫിലിം മത്സരത്തിനായി അയക്കാം . മുപ്പതു മിനിറ്റിൽ താഴെ ദൈർഘ്യാമുള്ള ഹൃസ്വ ചിത്രങ്ങൾ ഡിജിറ്റൽ  ഫോർമാറ്റിൽ മെയ് 25 നു മുൻപ് fokanafilmfest @gmail .com  എന്ന ഇമെയിൽ അയക്കുക . കൂടുതൽ വിവരങ്ങൾക്കുfokanafilmfest @gmail .com എന്ന ഇമെയിലിൽ ബന്ധപ്പെടുക .