Breaking News

Trending right now:
Description
 
Feb 04, 2013

പാലക്ക്‌ പനീര്‍

image
ചേരുവകള്‍
പാലക്ക്‌ - ഒരു കെട്ട്‌
കോട്ടേജ്‌ ചീസ്‌ (പനീര്‍) - 200 ഗ്രാം
സവാള, ഇടത്തരം - 2 എണ്ണം
തക്കാളി - ഒന്ന്‌
ഇഞ്ചി കൊത്തിയരിഞ്ഞത്‌ - ഒരു ടേബിള്‍സ്‌പൂള്‍
വെളുത്തുള്ളി - ഒരു ടേബിള്‍സ്‌പൂണ്‍
ജീരകം - കാല്‍ ടേബിള്‍സ്‌പൂണ്‍
ഏലക്ക - രണ്ടെണ്ണം
ഗ്രാമ്പൂ - മൂന്നെണ്ണം
കറുവപ്പട്ട - ഒരു ചെറിയ കഷണം
മുളകുപൊടി - ആവശ്യമെങ്കില്‍ കാല്‍ ടീസ്‌പൂണ്‍ മുതല്‍ അര ടീസ്‌പൂണ്‍ വരെ
മല്ലിപ്പൊടി - അര ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
എണ്ണ - ആവശ്യത്തിന്‌

പാചകം ചെയ്യുന്ന വിധം

ചീരയില മാത്രമായെടുത്ത്‌ വൃത്തിയായി കഴുകി വയ്‌ക്കുക. ഒരു പാത്രത്തില്‍ ഇലകള്‍ എടുത്ത്‌ വെള്ളം തളിച്ച്‌ നാലു മിനിട്ട്‌ നേരത്തേയ്‌ക്ക്‌ മൈക്രോ വേവ്‌ ചെയ്യുക. ഇലകള്‍ മയമാകുന്നതിനുവേണ്ടിയാണിത്‌. പാകം ചെയ്‌ത ഇലകള്‍ ഒരു മിക്‌സിയില്‍ അരച്ചെടുക്കുക. ഇത്‌ ഒന്നരക്കപ്പ്‌ കാണും. സവാളയും തക്കാളിയും ചെറിയ കഷണങ്ങളായി മുറിക്കുക. അരിഞ്ഞ തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി, കറുവപ്പട്ട, ഏലയ്‌ക്കായ്‌, ഗ്രാമ്പൂ, ജീരകം, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഇവ ഒരു മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. പാകത്തിന്‌ ഉപ്പുചേര്‍ത്ത്‌ ഒരു പാത്രത്തിലാക്കുക. 100 ശതമാനം പവറില്‍ എട്ടു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഒരു ടേബിള്‍സ്‌പൂണ്‍ എണ്ണയൊഴിച്ച്‌ 100 ശതമാനം പവറില്‍ വീണ്ടും പത്തുമിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഇത്‌ ചീരയില പേസ്റ്റുമായി ചേര്‍ത്തിളക്കുക. ഇതിനുശേഷം 80 ശതമാനം പവറില്‍ എട്ടു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഇതാണ്‌ സ്‌പിനാജ്‌ സോസ്‌.

കോട്ടേജ്‌ ചീസ്‌ അരയിഞ്ച്‌ വലിപ്പത്തിലായി മുറിക്കുക. ഇത്‌ സ്‌പിനാജ്‌ സോസിലേയ്‌ക്ക്‌ ഇടുക. ആവശ്യമെങ്കില്‍ രണ്ടു മൂന്നു സ്‌പൂണ്‍ ഫ്രഷ്‌ ക്രീം ചേര്‍ക്കാം. തുടര്‍ന്ന്‌ 60 ശതമാനം പവറില്‍ പത്തുമിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. പാത്രം അടച്ചുവയ്‌ക്കുക. വിളമ്പുന്നതിനുമുമ്പ്‌ മല്ലിയില അരിഞ്ഞതുപയോഗിച്ച്‌ ഗാര്‍ണിഷ്‌ ചെയ്യുക. ചോറ്‌, ചപ്പാത്തി, ബ്രഡ്‌ എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കാം.