Breaking News

Trending right now:
Description
 
Mar 21, 2018

നാമം സോഷ്യല്‍ സര്‍വീസ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഡോ.തോമസ്‌ ഏബ്രഹാമിന്‌

image ന്യൂജേഴ്‌സി: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ആന്‍ഡ്‌ അസോസിയേറ്റഡ്‌ മെംബേഴ്‌സിന്റെ (നാമം) ഈ വര്‍ഷത്തെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള എക്‌സലന്‍സ്‌ അവാര്‍ഡിന്‌ പ്രമുഖക സാമൂഹിക പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ.തോമസ്‌ ഏബ്രഹാം അര്‍ഹനായി. കഴിഞ്ഞ 45 വര്‍ഷമായി ലോകം മുഴുവനുമുള്ള പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. ഏപ്രില്‍ 28ന്‌ വൈകുന്നേരം അഞ്ചിന്‌ ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള റോയല്‍ ആര്‍ബെര്‍ട്‌സ്‌ പ്ലേസ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നാമം എക്‌സലന്‍സ്‌ അവാര്‍ഡ്‌ നൈറ്റ്‌ 2018-ല്‍ അവാര്‍ഡ്‌ സമ്മാനിക്കുമെന്നു നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍, പ്രസിഡന്റ്‌ മാലിനി നായര്‍, അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ്‌ തമ്പി, സെക്രട്ടറി സജീത്ത്‌ ഗോപിനാഥ്‌, വൈസ്‌ പ്രസിഡന്റ്‌ ഡോ.ആശ നായര്‍, ട്രഷറര്‍ അനിത നായര്‍, എക്‌സിക്യുട്ടീവ്‌ അംഗങ്ങളായ പ്രിയ സുബ്രഹ്മണ്യന്‍, വര്‍ഗീസ്‌ ആന്റണി, രഞ്‌ജിത്‌ പിള്ള, തമ്പി ആന്‍സൂര്‍, വിനി നായര്‍, സുനില്‍ നമ്പ്യാര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു. മലയാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞ നാലുദശാബ്ദത്തിലേറെയായി ഡോ.തോമസ്‌ ഏബ്രഹാം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളാണ്‌ നാമം എക്‌സലന്‍സ്‌ അവാര്‍ഡിന്‌ അര്‍ഹനാകാന്‍ കാരണമായതെന്നു സെക്രട്ടറി ജനറല്‍ അറിയിച്ചു. അമേരിക്കയിലെതന്നെ അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകനായ ഡോ.തോമസ്‌ ഏബ്രഹാം പ്രവാസി ഇന്ത്യാക്കാര്‍ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രവാസി ഇന്ത്യാക്കാര്‍ക്ക്‌ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളായ പ്രവാസി ഭാരതീയ സമ്മാന്‍, ഭാരത്‌ വംശി ഗൗരവ്‌ അവാര്‍ഡ്‌ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്‌.