Breaking News

Trending right now:
Description
 
Mar 21, 2018

തെലുങ്കാനയില്‍ സാവിത്രിഭായ്‌ ഫുലെയുടെ പ്രതിമ തകര്‍ത്തു

image രാജ്യത്തെ പ്രതിമതകര്‍ക്കല്‍ സംഭവങ്ങളില്‍ അവസാനത്തേത്‌ തെലുങ്കാനയില്‍നിന്നു റിപ്പോര്‍ട്ട്‌ ചെയ്‌തു. സാവിത്രിഭായ്‌ ഫുലെയുടെ പ്രതിമയ്‌ക്കാണ്‌ നാശംവരുത്തിയത്‌. തെലുങ്കാന സിര്‍ക്കില്ല ജില്ലയിലെ സുദ്ദാലയില്‍ സ്‌കൂള്‍ പരിസരത്ത്‌ സ്ഥിതിചെയ്‌തിരുന്ന പ്രതിയ്‌ക്കു നേരെ തിങ്കളാഴ്‌ച രാത്രി സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തുകയായിരുന്നു. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ അക്രമികള്‍ക്ക്‌ നിഷ്‌പ്രയാസം സ്‌കൂള്‍ വളപ്പില്‍ കടന്ന്‌ പ്രതിമയ്‌ക്ക്‌ നാശംവരുത്തുന്നതിന്‌ സാധിച്ചു. പ്രതിമ തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ട്‌ ബിഎസ്‌പി മണ്ഡല്‍ റവന്യു ഓഫിസ്‌ അധികൃതര്‍ക്കു പരാതി നല്‍കി. പ്രതിമ തകര്‍ത്തത്‌ ദലിതര്‍ക്കുനേരെയുള്ള ആക്രമണമാണ്‌. ഇത്‌ ഞങ്ങള്‍ സഹിക്കില്ല. പൊലീസ്‌ ഉടന്‍ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റു ചെയ്‌ത്‌ നിയമനടപടികള്‍ സ്വീകരിക്കണം-ബിഎസ്‌പി നേതാവ്‌ ലിംഗമ്പള്ളി മധുകര്‍ വ്യക്തമാക്കി. ത്രിപുരയില്‍ ലെനിന്റെ പ്രതിമയാണ്‌ ആദ്യം തകര്‍ക്കപ്പെട്ടത്‌. പിന്നീട്‌ പെരിയാറിന്റെയും അംബേദ്‌കറുടെയും ഉള്‍പ്പെടെയുള്ളവരുടെ പ്രതിമകളും തകര്‍ക്കപ്പെട്ടു.