Breaking News

Trending right now:
Description
 
Mar 21, 2018

വിദേശകാര്യമന്ത്രി ഞങ്ങളെ പറഞ്ഞു കബളിപ്പിച്ചു...

image മൂന്നുവര്‍ഷം മുമ്പ്‌ ഇറാക്കിലെ മൊസൂളില്‍നിന്നു ഐഎസ്‌ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ പറഞ്ഞിരുന്നത്‌. ശരിക്കും സുഷമ സ്വരാജ്‌ ഞങ്ങളെ പറഞ്ഞു കബളിപ്പിക്കുകയായിരുന്നു- ഐഎസ്‌ ഭീകരര്‍ കൊലപ്പെടുത്തിയ 39 പേരുടെയും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ ഞങ്ങള്‍ തികച്ചും അനാഥരായിരിക്കുന്നു. മിക്കവരും പണം കടംവാങ്ങി ഇറാക്കില്‍ ജോലി തേടിപ്പോയവരാണ്‌. കുടുംബത്തിന്റെ ഏക ആശ്രയവും വരുമാന സ്രോതസും അവരായിരുന്നു. മരണവിവരം സര്‍ക്കാരില്‍നിന്നു ആരും അറിയിച്ചില്ല. മന്ത്രിക്കു പാര്‍ലമെന്റില്‍ ഇക്കാര്യം ആദ്യം അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ-ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. ഞങ്ങളില്‍ പലരില്‍നിന്നും രണ്ടുതവണ ഡിഎന്‍എ സാംപിള്‍ എടുത്തിരുന്നു. അപ്പോഴൊക്കെ ഞങ്ങളോട്‌ പറഞ്ഞിരുന്നത്‌ ഈ 39 പേരും ഇറാക്കിലുണ്ടെന്നായിരുന്നു. ഞങ്ങളെ സര്‍ക്കാര്‍ ചതിക്കുകയായിരുന്നുവെന്നാണ്‌ മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം.