Breaking News

Trending right now:
Description
 
Mar 21, 2018

നിഷ ജോസ്‌ കെ.മാണിയുടെ പുസ്‌തകത്തിലെ പരാമര്‍ശം: ഷോണ്‍ ജോര്‍ജ്‌ പരാതിനല്‍കി

image ജോസ്‌ കെ.മാണി എംപിയുടെ ഭാര്യ നിഷ ജോസ്‌ കെ.മാണി എഴുതിയ പുസ്‌തകത്തിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പി.സി.ജോര്‍ജ്‌ എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്‌ സംസ്ഥാന പൊലീസ്‌ മേധാവിക്കു നല്‍കിയ പരാതി അന്വേഷണത്തിനായി തിരുവനന്തപുരം റെയില്‍വേ പൊലീസിനു കൈമാറി. ദി അദര്‍സൈഡ്‌ ഓഫ്‌ ദിസ്‌ ലൈഫ്‌ എന്ന പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി നിഷ വ്യക്തമാക്കി. രാത്രിയില്‍ ട്രെയിന്‍ യാത്രക്കിടെ ഒരു രാഷ്ട്രീയ നേതാവിന്റെ മകനില്‍നിന്നു മോശമായ പെരുമാറ്റം അനുഭവിക്കേണ്ടിവന്നതായി നിഷയുടെ പുസ്‌തകത്തില്‍ വന്നതാണ്‌ വിവാദമായത്‌. ഇതു താനാണെന്ന മട്ടില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നുവെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ്‌ ഷോണ്‍ പരാതി നല്‍കിയത്‌. അന്നു ട്രെയിനില്‍ ഉണ്ടായിരുന്ന ടിക്കറ്റ്‌ പരിശോധകനെയും സഹയാത്രികരെയും ചോദ്യം ചെയ്യണമെന്നും പരാതിയില്‍ ഷോണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.