Breaking News

Trending right now:
Description
 
Mar 21, 2018

പേപ്പര്‍ ബാലറ്റ്‌ പരിഗണിക്കുമെന്ന്‌ തിരഞ്ഞെടുപ്പു കമ്മീഷണര്‍

image ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന രാഷ്ട്രീയ കക്ഷികളുടെ പരാതി കണക്കിലെടുത്ത്‌ യന്ത്രത്തിനു പകരം പഴയതുപോലെ പേപ്പര്‍ ബാലറ്റ്‌ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി.റാവത്ത്‌ വ്യക്തമാക്കി. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ കഴിഞ്ഞദിവസം കൂടിയ പ്ലീനറി സമ്മേളനവും പേപ്പര്‍ ബാലറ്റ്‌ തിരികെ കൊണ്ടുവരണമെന്നു ആവശ്യപ്പെട്ടിരുന്നു. യന്ത്രത്തിനു പകരം പേപ്പര്‍ ബാലറ്റ്‌ തിരികെ കൊണ്ടുവരാനുള്ള ബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പു കമ്മീഷണര്‍ ചൂണ്ടികാട്ടി. ബൂത്തുപിടിത്തവും കള്ളവോട്ടും തടയാന്‍ യന്ത്രംതന്നെയാണ്‌ കൂടുതല്‍ ഫലപ്രദം. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രം മികവുറ്റതാണ്‌. ലോകത്ത്‌ മറ്റൊരിടത്തും ഇത്തരം യന്ത്രം ഉപയോഗിക്കുന്നില്ല. ഇവ ഓരോന്നും സ്വതന്ത്രമാണ്‌. ഏതെങ്കിലും നെറ്റ്‌ വര്‍ക്കുമായി ഇവയെ ബന്ധിപ്പിക്കുന്നില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശ്‌ തിരഞ്ഞെടുപ്പിനുശേഷമാണ്‌ ബിഎസ്‌പി, ആം ആദ്‌മി പാര്‍ട്ടി, കോണ്‍ഗ്രസ്‌ തുടങ്ങിയ പാര്‍ട്ടികള്‍ വോട്ടിങ്‌ യന്ത്രം അധികാരത്തിലിരിക്കുന്നവര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന്‌ ആരോപിച്ചിരുന്നു.