Breaking News

Trending right now:
Description
 
Mar 20, 2018

അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്‌ 11,302 കോടി രൂപ

image രാജ്യത്തെ 64 ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന 11,302 കോടിരൂപയെന്ന്‌ വെളിപ്പെടുത്തല്‍. മൂന്നുകോടി അക്കൗണ്ടുകളിലായാണ്‌ അവകാശികളില്ലാതെ ഇത്രയും തുക കിടക്കുന്നതെന്നു റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കിയ കണക്കുകള്‍ പറയുന്നു. ഏറ്റവും അധികം തുകയുള്ളത്‌ എസ്‌ബിഐയുടെ പക്കലാണ്‌. 1262 കോടി രൂപ. പഞ്ചാബ്‌ നാഷനല്‍ ബാങ്ക്‌ ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്തുണ്ട്‌. 1250 കോടിരൂപയാണ്‌ അവകാശികളില്ലാതെ അക്കൗണ്ടുകളില്‍ ഉള്ളത്‌. മറ്റു പൊതുമേഖലാ ബാങ്കുകളുകെ കൈവശം ഉള്ളത്‌ 7040 കോടിയാണ്‌. രാജ്യത്തെ മൊത്തം ബാങ്കുകളിലെ ആകെ നിക്ഷേപം ഏതാണ്ട്‌ 100 ലക്ഷം കോടിരൂപയാണ്‌. പലബാങ്കുകളില്‍ നിക്ഷേപം ഉള്ളവരുടെയോ മരിച്ചുപോയ അക്കൗണ്ട്‌ ഉടമകളുടെയോ ആകാം ഈ അക്കൗണ്ടുകളെന്നു കരുതുന്നു. അവകാശികള്‍ ഇല്ലെങ്കിലും ഈ അക്കൗണ്ടുകള്‍ക്ക്‌ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ നിരക്കിലുള്ള പലിശ ലഭിക്കും.