Breaking News

Trending right now:
Description
 
Mar 20, 2018

ടിവി താരം സിന്തിയ നിക്‌സണ്‍ ന്യുയോര്‍ക്ക്‌ ഗവര്‍ണര്‍സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

image ടെലിവിഷന്‍ താരം സിന്തിയ നിക്‌സണ്‍ ന്യുയോര്‍ക്ക്‌ ഗവര്‍ണര്‍ സ്ഥാനത്തേക്ക്‌ മത്സരിക്കുമെന്നു പ്രഖ്യാപനം. ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥിയാണ്‌ ഇവര്‍. സ്ഥാനാര്‍ഥിത്വത്തിനായി നിലവിലെ ഗവര്‍ണര്‍കൂടിയായ ആന്‍ഡ്രൂ കുവോമോയ്‌ക്കു വെല്ലുവിളി ഉയര്‍ത്തുമെന്നു താരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്വവര്‍ഗാനുരാഗിയായ ആദ്യത്തെ ന്യൂയോര്‍ക്ക്‌ ഗവര്‍ണറാകും സിന്തിയ നിക്‌സണ്‍. 1998-2004 കാലയളവില്‍ എച്ച്‌ബിഒയില്‍ സംപ്രേക്ഷണം ചെയ്‌തിരുന്ന സെക്‌സ്‌ ആന്‍ഡ്‌ ദി സിറ്റി പരമ്പരയില്‍ മിറന്‍ഡ്‌ ഹോബ്‌സായി വേഷമിട്ടത്‌ സിന്തിയയാണ്‌. 2004-ല്‍ സഹനടിക്കുള്ള എമ്മി പുരസ്‌കാരം സിന്തിയയ്‌ക്കു ലഭിച്ചു. ഡൊണാള്‍ഡ്‌ ട്രംപായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്‌. 2012ല്‍ എല്‍ജിബിടിക്യു അഭിഭാഷകനായ ക്രിസ്റ്റീന്‍ മരിനോനിയെ സിന്തിയ ജീവിത പങ്കാളിയാക്കി.