Breaking News

Trending right now:
Description
 
Mar 20, 2018

കേസുകള്‍ ഒഴിവാക്കാന്‍ മാപ്പപേക്ഷകളുമായി ഡല്‍ഹി മുഖ്യമന്ത്രി

image അഴിമതിയാരോപണം ഉയര്‍ത്തിയതിന്റെ പേരില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരിയോടും കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബലിനോടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാള്‍ മാപ്പപേക്ഷനടത്തി. ആരോപണങ്ങള്‍ക്കെതിരെ ഇവര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ വിചാരണ നടപടികള്‍ തുടരുന്നതിനിടെയാണ്‌ മാപ്പ്‌ അപേക്ഷിച്ച്‌ കേജരിവാള്‍ കത്തയച്ചത്‌. ഇതേതുടര്‍ന്ന്‌ മാനനഷ്ടക്കേസ്‌ പിന്‍വലിക്കുന്നതായി ഇരുവരും ഡല്‍ഹിയിലെ വിചാരണക്കോടതിയില്‍ സംയുക്ത ഹര്‍ജി നല്‍കി. മുന്‍ പഞ്ചാബ്‌ മന്ത്രി ബിക്രംസിംഗ്‌ മജീദിയയ്‌ക്കെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ മാപ്പപേക്ഷിച്ചതിനു പിന്നാലെയാണ്‌ കേജരിവാള്‍ നിതിന്‍ ഗഡ്‌കരിയോടും കപില്‍ സിബലിനോടും ഖേദം പ്രകടിപ്പിച്ച്‌ കത്തയച്ചത്‌. വ്യക്തമായ ബോധ്യവും വേണ്ടത്ര പരിശോധനയും ഇല്ലാതെ താന്‍ നടത്തിയ പ്രസ്‌താവന താങ്കളെ വേദനിപ്പിച്ചതായും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കേസുകളില്‍നിന്നു തടിയൂരുക എന്ന ലക്ഷ്യമായിരുന്നു കത്തുകള്‍ക്കുപിന്നില്‍. കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി, മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്‌, ബിജെപി എംപി രമേഷ്‌ ബിധൂരി എന്നിവരും കേസ്‌ കൊടുത്തിട്ടുണ്ട്‌. മുപ്പതിലേറെ മാനനഷ്ടക്കേസുകളാണ്‌ കേജരിവാളിനും ആം ആദ്‌മി പാര്‍ട്ടിയുടെ മറ്റു നേതാക്കള്‍ക്കെതിരെയുള്ളത്‌.