Breaking News

Trending right now:
Description
 
Mar 20, 2018

വര്‍ക്കലയിലെ ഭൂമിദാനം: ദിവ്യ എസ്‌.അയ്യരുടെ കസേര തെറിച്ചേക്കും

image വര്‍ക്കല അയിരൂരില്‍ തഹസില്‍ദാര്‍ ഏറ്റെടുത്ത പുറമ്പോക്കുഭൂമി വ്യക്തിക്കു തിരികെ വിട്ടുനല്‍കിയ ദിവ്യ എസ്‌.അയ്യരെ തിരുവനന്തപുരം സബ്‌ കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയേക്കും. കഴിഞ്ഞ ജൂലൈയിലാണ്‌ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം കൈവശക്കാരിക്കും സബ്‌കലക്ടര്‍ തിരിച്ചുനല്‍കിയത്‌. ഭൂമി വിട്ടുകൊടുത്ത നടപടി സ്റ്റേചെയ്‌ത റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ ലാന്‍ഡ്‌ റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തി. വര്‍ക്കലയിലെ ഭൂമി സംബന്ധിച്ച ഫയല്‍ പുനപരിശോധിച്ചു സര്‍ക്കാര്‍ ഭൂമി എത്രയും പെട്ടെന്നു തിരികെ പിടിക്കണമെന്നും മന്ത്രിയുടെ നിര്‍ദേശമുണ്ട്‌. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എയായ ശബരിനാഥന്റെ ഭാര്യയാണ്‌ ദിവ്യ എസ്‌.അയ്യര്‍. ദിവ്യ എസ്‌.അയ്യരെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നു സിപിഎമ്മില്‍നിന്നു ആവശ്യമുയര്‍ന്നുകഴിഞ്ഞു. ശബരീനാഥിന്റെ കുടുംബസുഹൃത്തും ഡിസിസി അംഗത്തിന്റെ അടുത്തബന്ധുവുമായ അയിരൂര്‍ സ്വദേശിനി ലിജിക്കാണ്‌ ഭൂമി പതിച്ചുനല്‍കിയത്‌. അതേസമയം, ശബരീനാഥനെയും ഭാര്യയേയും കരിതേക്കുന്നതിനാണ്‌ ഇങ്ങനെയൊരു ആരോപണമെന്നു കോണ്‍ഗ്രസ്‌ നേതൃത്വം കുറ്റപ്പെടുത്തി.