Breaking News

Trending right now:
Description
 
Mar 20, 2018

സൗദി അറേബ്യയില്‍ സ്‌ത്രീകള്‍ക്ക്‌ പര്‍ദ നിര്‍ബന്ധമാക്കില്ല

image സൗദി അറേബ്യയിലെ സ്‌ത്രീകള്‍ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്‌ത്രം ധരിച്ചാല്‍ മതിയെന്നും ശീരം മുഴുവന്‍ മൂടുന്ന നീളന്‍ കുപ്പായമായ അബായ (പര്‍ദ) ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. മാന്യവും സഭ്യവുമായ വസ്‌ത്രങ്ങള്‍ ധരിക്കണമെന്നാണ്‌ ശരിഅത്ത്‌ നിയമം അനുശാസിക്കുന്നത്‌. അത്‌ പര്‍ദ ആകണമെന്നു ഒരിടത്തും പറഞ്ഞിട്ടില്ല. മാന്യമായ വസ്‌ത്രം ഏതാണെങ്കിലും അത്‌ തിരഞ്ഞെടുക്കാനുള്ള അവകാശം സ്‌ത്രീകള്‍ക്കു നല്‍കുകയാണ്‌ വേണ്ടത്‌. പുരുഷന്മാരും സ്‌ത്രീകളും തുല്യരാണ്‌. എല്ലാ രംഗങ്ങളിലും സ്‌ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും രാജകുമാരന്‍ പറഞ്ഞു. യുഎസ്‌ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്‌.