Breaking News

Trending right now:
Description
 
Mar 20, 2018

ബിഹാര്‍ ആശുപത്രിയില്‍ ടോര്‍ച്ച്‌ വെളിച്ചത്തില്‍ ശസ്‌ത്രക്രിയ

image വാഹനാപകടത്തില്‍ പരുക്കേറ്റ സ്‌ത്രീയെ സ്‌ട്രച്ചറില്‍ കിടത്തി ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഡോക്ടര്‍മാര്‍ ശസ്‌ത്രക്രിയ നടത്തിയ സംഭവം വിവാദമായി. ബിഹാര്‍ സഹര്‍സ ജില്ലയിലെ സദര്‍ ആശുപത്രിയിലാണ്‌ ഞായറാഴ്‌ച ഇത്തരത്തിലൊരു ശസ്‌ത്രക്രിയ നടന്നത്‌. ശസ്‌ത്രക്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്‌തു. ഓപ്പറേഷനായി സ്‌ട്രച്ചറിയില്‍ സ്‌ത്രീ കിടക്കുന്നതും സ്‌ത്രീയുടെ വലതുകൈയില്‍ ഡോക്ടര്‍ ശസ്‌ത്രക്രിയ നടത്തുന്നതുമാണ്‌ വീഡിയോ. ടോര്‍ച്ചിന്റെയും മൊബൈല്‍ഫോണിന്റെയും വെളിച്ചത്തിലാണ്‌ ശസ്‌ത്രക്രിയ നടത്തുന്നത്‌. യുവതിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ വൈദ്യുതിയില്ലാത്തത്‌ പരിഗണിക്കാതെതന്നെ ഡോക്ടര്‍ ഓപ്പറേഷന്‌ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ്‌ ലോക്കല്‍ ന്യൂസ്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌. ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനവും ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച്‌ ആശുപത്രി അധികൃതരോ ആരോഗ്യവകുപ്പോ പ്രതികരിച്ചിട്ടില്ല. ഡിസംബറില്‍ യുപിയിലെ ഉന്നാവുവില്‍ ടോര്‍ച്ച്‌ വെളിച്ചത്തില്‍ 32 രോഗികളുടെ തിമിര ശസ്‌ത്രക്രിയ നടത്തിയതും പലരുടെയും കാഴ്‌ച നഷ്ടപ്പെട്ടതും വിവാദമായിരുന്നു.