Breaking News

Trending right now:
Description
 
Mar 20, 2018

ഫെഡറല്‍ മുന്നണി: മമതയും ചന്ദരശേഖര റാവുവും കൂടിക്കാഴ്‌ച നടത്തി

image ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി സമാനകക്ഷികളെ ഒന്നിച്ചുചേര്‍ത്തു ഫെഡറല്‍ ഫ്രണ്ട്‌ മുന്നണി രൂപീകരിക്കാനുള്ള നീക്കവുമായി തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും. കോല്‍ക്കത്തില്‍ തിങ്കളാഴ്‌ച ഇരുവരും നടത്തിയ ചര്‍ച്ചയിലാണ്‌ പുതിയ ആശയം ഉരുത്തിരിഞ്ഞത്‌. ചര്‍ച്ച ഒരുമണിക്കൂര്‍ നീണ്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ടാണ്‌ പുതിയ രാഷ്ട്രീയ നീക്കം. ഒരു ബദല്‍ മുന്നണിയുടെ ആവശ്യകതയുണ്ടെന്നു റാവു വ്യക്‌മാക്കി. ഏതാനും പാര്‍ട്ടികളുടെ പേരിലുള്ള സഖ്യമായിരിക്കില്ല ഇത്‌. ജനങ്ങള്‍ക്കുവേണ്ടിയുള്ള മുന്നണിയായിരിക്കും ഇത്‌. സമാനചിന്താഗതിക്കാരുടെ കൂട്ടായ്‌മയായിരിക്കും ഫെഡറല്‍മുന്നണിയെന്നു റാവു പറഞ്ഞു. എന്നാല്‍ മുന്നണിയെ ആരുഭരിക്കുമെന്ന ചോദ്യത്തിന്‌ കൂട്ടായ നേതൃത്വമായിരിക്കുമെന്നു അദ്ദേഹം പ്രതികരിച്ചു. ഫെഡറല്‍ മുന്നണി മികച്ച തുടക്കമാണെന്നും മുന്നണിക്കു സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയും. രാജ്യത്ത്‌ ഒറ്റപ്പാര്‍ട്ടി ഭരണം ഇനി വേണ്ടെന്നും മമത വ്യക്തമാക്കി. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‌ കീഴില്‍ മറ്റു കക്ഷികളെ യോജിപ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ്‌ പുതിയ മുന്നണിക്കുവേണ്ടിയുള്ള ചര്‍ച്ച നടക്കുന്നത്‌.