Breaking News

Trending right now:
Description
 
Mar 19, 2018

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസം പരിഗണിച്ചില്ല

image ആന്ധ്രാ പ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ടിഡിപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയ നോട്ടീസ്‌ പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു. രാവിലെ ലോക്‌സഭ ചേര്‍ന്നപ്പോള്‍ അവിശ്വാസപ്രമേയം പരിഗണിക്കണമെന്നു ടിഡിപി എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യോത്തരവേളയ്‌ക്കുശേഷം പ്രമേയം പരിഗണിക്കാമെന്നു സ്‌പീക്കര്‍ നിലപാട്‌ സ്വീകരിച്ചു. ഇതേത്തുടര്‍ന്ന്‌ ടിഡിപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ 12 മണിവരെ നിര്‍ത്തിവയ്‌ക്കാന്‍ സ്‌പീക്കര്‍ നിര്‍ബന്ധിതനായി. പിന്നീട്‌ സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭ പിരിയുകയായിരുന്നു. ലോക്‌സഭയില്‍ ശാന്തമായ അന്തരീക്ഷം ഉണ്ടായെങ്കിലേ നോട്ടീസ്‌ പരിഗണിക്കാനാവു എന്ന നിലപാടാണ്‌ സ്‌പീക്കര്‍ സ്വീകരിച്ചത്‌. ടിഡിപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും വെള്ളിയാഴ്‌ചയാണ്‌ അവിശ്വാസ പ്രമേയ നോട്ടീസ്‌ നല്‍കിയത്‌. പ്രമേയത്തിന്‌ അവതരണാനുമതി ലഭിക്കണമെങ്കില്‍ 50 ്‌അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ അവിശ്വാസ പ്രമേയത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു.