Mar 19, 2018
മാണിയെ ചൊല്ലി ബിജെപി നേതാക്കളായ മുരളീധരനും ശ്രീധരന് പിള്ളയും തമ്മിലടി
കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണിയെ ചൊല്ലി ബിജെപിയില്‍
തമ്മിലടി. മാണിയെ വേണ്ടെന്ന് വി.മരളീധരനും മാണിയോട് ഐത്തമില്ലെന്നു
പി.എസ്.ശ്രീധരന്‍പിള്ളയും പരസ്യമായ നിലപാടെടുത്തതോടെ വിഷയത്തില്‍
ബിജെപിക്കുള്ളില്‍ ഭിന്നതരൂക്ഷമായി. മാണി അഴിമതിക്കാരനാണ്. അത്തരക്കാരെ
എന്‍ഡിഎയുടെ ഭാഗമാക്കില്ലെന്നു മുരളീധരന് വ്യക്തമാക്കി. അതേസമയം
മുരളീധരന്റെ നിലപാടിനെ ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുതിര്‍ന്ന
ബിജെപി നേതാവുമായ ശ്രീധരന്‍പിള്ള തള്ളി. മാണിയോട് എന്‍ഡിഎയ്ക്കു
യാതൊരുവിധ ഐത്തവും ഇല്ലെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണെന്നും
ശ്രീധരന്‍പിള്ള പറഞ്ഞു. മാണി എല്‍ഡിഎഫുമായോ യുഡിഎഫുമായോ താല്പര്യമില്ലാതെ
നില്‍ക്കുകയാണ്. മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ല.
മൂന്നാംചേരി എന്ന നിലയില്‍ അദ്ദേഹത്തെ എന്‍ഡിഎയിലേക്കു സ്വാഗതം
ചെയ്യുകയാണ്.-മുരളീധരന്‍പിള്ള വ്യക്തമാക്കി. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന
അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം
ചെയ്തിരുന്നു.