Breaking News

Trending right now:
Description
 
Mar 19, 2018

കാലിത്തീറ്റ കുംഭകോണം: നാലാം കേസിലും ലാലു കുറ്റക്കാരന്‍

image കാലിത്തീറ്റ കുംഭകോണത്തിലെ നാലാം കേസിലും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ്‌ യാദവ്‌ കുറ്റക്കാരന്‍. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ്‌ ലാലു കുറ്റക്കാരനാണെന്നു കണ്ടെത്തിയത്‌. വെള്ളിയാഴ്‌ച ശിക്ഷ പ്രഖ്യാപിക്കും. കേസിലെ മറ്റൊരു പ്രതി ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ്‌ മിശ്രയെ വിട്ടയച്ചു. മിശ്രയടക്കം 31 പേര്‍ക്കെതിരെ മാര്‍ച്ച്‌ അഞ്ചിന്‌ വിചാരണ പൂര്‍ത്തികരിച്ചിരുന്നു. കേസില്‍ 19 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. ബിഹാറിലെ ഡുംക ട്രഷററിയില്‍നിന്നു വ്യാജബില്ലുകള്‍ നല്‍കി 3.76 കോടി തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. ആറു കാലിത്തീറ്റ കേസുകളില്‍ മൂന്നെണ്ണത്തില്‍ വിധി പ്രഖ്യാപിച്ചിരുന്നു. ആദ്യകേസില്‍ ലാലുവിന്‌ അഞ്ചുവര്‍ഷം തടവും പിഴയുമാണ്‌ കോടതി വിധിച്ചത.്‌ ഇതിനു പുറമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. രണ്ടുമാസം ജയില്‍ശിക്ഷ അനുഭവിച്ച ലാലുവിന്‌ സുപ്രീംകോടതി അനുവദിച്ചതിനെ തുടര്‍ന്നാണ്‌ പുറത്തിറങ്ങിയത്‌. രണ്ടാംകേസില്‍ മൂന്നരവര്‍ഷവും മൂന്നാംകേസില്‍ അഞ്ചുവര്‍ഷവും തടവുശിക്ഷ ലഭിച്ചു.