Breaking News

Trending right now:
Description
 
Mar 19, 2018

കോട്ടയത്ത്‌ പെട്രോള്‍ബങ്ക്‌ ജീവനക്കാരനെ തലയ്‌ക്കടിച്ചു വീഴ്‌ത്തി 1.5 ലക്ഷം കവര്‍ന്നു

image കോട്ടയത്ത്‌ പാമ്പാടി കാളച്ചന്തഭാഗത്ത്‌ പെട്രോള്‍ബങ്ക്‌ ജീവനക്കാരനെ തലയ്‌ക്കടിച്ചുവീഴ്‌ത്തിയ ആക്രമികള്‍ 1.5 ലക്ഷം രൂപ കവര്‍ന്നു രക്ഷപ്പെട്ടു. ഞായറാഴ്‌ച പുലര്‍ച്ചെയായിരുന്നു ആക്രമണം. പാമ്പാടി തോപ്പില്‍ അനീഷിനാണ്‌ (26) പരുക്കേറ്റത്‌. മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ അന്യസംസ്ഥാന മോഷ്ടാക്കളാണെന്നു പൊലീസ്‌ സംശയിക്കുന്നു. പെട്രോള്‍ ബങ്കില്‍ തൊഴിലാളിയായ അന്യസംസ്ഥാനക്കാരനും ആക്രമണത്തില്‍ പരുക്കുണ്ട്‌. പെട്രോള്‍ ബങ്ക്‌ ഓഫിസിന്റെ ഗ്രില്‍ തകര്‍ത്തു അകത്തുകടന്ന കവര്‍ച്ചാസംഘം പണം സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറന്നാണ്‌ കവര്‍ച്ച നടത്തിയത്‌. നാലംഗ കവര്‍ച്ചാ സംഘത്തിന്റെ ചിത്രം പെട്രോള്‍ ബങ്കിലെ സിസിടിവി യില്‍ പതിഞ്ഞിരുന്നു. പൊലീസ്‌ അന്വേഷണം ആരംഭിച്ചു.