Breaking News

Trending right now:
Description
 
Mar 19, 2018

തോറ്റുപോയവന്റെ വാചകമടിയാണ്‌ രാഹുലിന്റേതെന്ന്‌ നിര്‍മല സീതാരാമന്‍

image കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത്‌ തോറ്റുപോയവന്റെ വാചകമടിമാത്രമാണെന്നു മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര പ്രതിരോധമന്ത്രിയുമായ നിര്‍മല സീതാരാമന്റെ ആക്ഷേപം. എഐസിസി പ്ലീനറി സമ്മേളനത്തില്‍ ബിജെപിക്കെതിരെ രാഹുല്‍ഗാന്ധിനടത്തി ആക്രമണത്തിനു മറുപടി പറയുകയായിരുന്നു അവര്‍. കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ പാണ്ഡവരോട്‌ ഉപമിക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ ഭഗവാന്‍ ശ്രീരാമന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്‌തത്‌ ഇതേ പാര്‍ട്ടിതന്നെയാണ്‌. ഹിന്ദുക്കളെയും ഹൈന്ദവ ആചാരങ്ങളെയും പരിഹസിക്കുന്നതു കോണ്‍ഗ്രസാണെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. ഇത്രയും വര്‍ഷം അധികാരത്തിലുണ്ടായിട്ടും കര്‍ഷകര്‍ക്കുവേണ്ടി കോണ്‍ഗ്രസ്‌ എന്താണ്‌ ചെയ്‌തത്‌. തിരഞ്ഞെടുപ്പുകളുടെ സമയമായതിനാലാണ്‌ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ രാഹുല്‍ ഇപ്പോള്‍ പ്രസംഗിക്കുന്നത്‌. കോണ്‍ഗ്രസ്‌ എന്നുമുതലാണ്‌ ജുഡീഷ്യറിയുടെ സംരക്ഷകനായതെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു.