Breaking News

Trending right now:
Description
 
Mar 19, 2018

രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കും: കെ.എം.മാണി

image രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാനും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നതിനുശേഷം നിലപാടു സ്വീകരിക്കാനും കേരള കോണ്‍ഗ്രസ്‌ (എം) ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം. മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്‌ മുമ്പുണ്ടാകുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി സൂചനനല്‍കി. എന്‍ഡിഎ സ്ഥാനാര്‍ഥി പാലായില്‍വന്നു തന്നെ കണ്ടിരുന്നു. അതു വെറും സൗഹൃദസന്ദര്‍ശനമായി കണ്ടാല്‍മതി. എന്‍ഡിഎ മാത്രമല്ല ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും കേരളാ കോണ്‍ഗ്രസിനെ കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ്‌.-മാണി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തീര്‍ത്തും തെറ്റാണ്‌. മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കുമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ മദ്യലഭ്യത കൂട്ടുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഏപ്രില്‍ 27നു കോട്ടയത്തു കര്‍ഷകസംഗമം നടത്തുമെന്നും മദ്യനയത്തിനെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്നും മാണി വ്യക്തമാക്കി. ഉന്നതാധികാര സമിതി യോഗത്തില്‍ മനസാക്ഷി വോട്ടെന്ന ആശയം മാണി മുന്നോട്ടുവച്ചെങ്കിലും പി.ജെ.ജോസഫ്‌ എതിര്‍ത്തു. അതു തെറ്റായ സന്ദേശം പ്രവര്‍ത്തകര്‍ക്കു നല്‍കുമെന്നും എല്‍ഡിഎഫിനു അനുകൂലമായി ചിന്തിക്കാന്‍ ഇടയാക്കുമെന്നും പി.ജെ.ജോസഫ്‌ ചൂണ്ടിക്കാട്ടി.