Breaking News

Trending right now:
Description
 
Mar 19, 2018

വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്‌; അനായാസ വിജയം

image റഷ്യന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വ്‌ളാഡിമിര്‍ പുടിന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ 76 ശതമാനം വോട്ടുകള്‍ നേടിയാണ്‌ പുടിന്‍ വീണ്ടും അധികാരത്തിലെത്തിയത്‌. പ്രസിഡന്റ്‌ പദത്തില്‍ ഇത്‌ പുടിന്റെ നാലാമൂഴമാണ്‌. തുടര്‍ച്ചയായി രണ്ടാം വട്ടവും പ്രസിഡന്റായ പുടിന്‍ നാലുതവണയായി അധികാരക്കസേരയില്‍ കാല്‍നൂറ്റാണ്ട്‌ തികയ്‌ക്കും. പുതിയ നിയമം അനുസരിച്ച്‌ ആറുവര്‍ഷമാണ്‌ പ്രസിഡന്റിന്റെ കാലാവധി. യുണൈറ്റഡ്‌ റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര്യസ്ഥാനാര്‍ഥിയായിട്ടാണ്‌ പുടിന്‍ ഇത്തവണ മത്സരിച്ചത്‌. അമ്പത്‌ ശതമാനത്തിലേറെ പോളിങ്‌ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഏഴുസ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും പുടിന്‍ ആരും കാര്യമായ വെല്ലുവിളിയുയര്‍ത്തിയില്ല. 12.89 ശതമാനം വോട്ട്‌ നേടിയ പവല്‍ ഗ്രുഡിനിനാണ്‌ രണ്ടാംസ്ഥാനത്തുള്ളത്‌. മത്സരിച്ചവരില്‍ നാലുപേര്‍ക്ക്‌ രണ്ടുശതമാനത്തില്‍ താഴെ വോട്ടുകളാണ്‌ ലഭിച്ചത്‌. അതേസമയം, പോളിങ്‌ ശതമാനം താഴാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ നിര്‍ബന്ധപൂര്‍വം ബുത്തുകളില്‍ എത്തിച്ചുവെന്ന്‌ പ്രസിഡന്റിന്റെ എതിരാളികള്‍ ആരോപിച്ചു. പ്രതിപക്ഷനേതാവ്‌ അലെക്‌സിനവല്‍നിക്കു കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. അദ്ദേഹം തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തിരുന്നു. വന്‍ വിജയം സമ്മാനിച്ച റഷ്യന്‍ ജനതയോട്‌ പുടിന്‍ നന്ദിയറിയിച്ചു.