Breaking News

Trending right now:
Description
 
Mar 18, 2018

വാഹനാപകടത്തില്‍ എയിംസിലെ മൂന്നു ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു

image ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിലെ (എയിംസ്‌) മൂന്നു ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുരയ്‌ക്കടുത്ത്‌ യമുന എക്‌സ്‌പ്രസേ വേയില്‍ ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്‌ച പുലര്‍ച്ചെയായിരുന്നു അപകടം. ഡല്‍ഹിയില്‍നിന്നു ആഗ്രയിലേക്കു പോവുകയായിരുന്നു ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരായ ഹെംബാല, യശ്‌പ്രീത്‌, ഹര്‍ഷാദ്‌ എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ മറ്റു നാലുപേര്‍ക്ക്‌ പരുക്കുണ്ട്‌. അവരെ എയിംസില്‍ പ്രവേശിപ്പിച്ചു. പൊലീസ്‌ അന്വേഷണം ആരംഭിച്ചു.