Breaking News

Trending right now:
Description
 
Mar 18, 2018

ഫൊക്കാന സ്‌മരണിക എഡിറ്റോറിയല്‍ ബോര്‍ഡ്‌ രൂപീകരിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ന്യൂജേഴ്‌സി: ഫിലഡല്‍ഫിയയില്‍ ജൂലൈ അഞ്ച്‌, ആറ്‌, ഏഴ്‌ തിയതികളില്‍ നടക്കുന്ന ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്‌മരണികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ രൂപീകരിച്ചു. സ്‌മരണികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എട്ട്‌ പേര്‍ ഉള്‍പ്പെട്ട സമിതിയെയാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ്‌ തടത്തിലാണ്‌ കണ്ടെന്റിങ്‌ എഡിറ്റിങും രൂപകല്‌പനയും നിര്‍വഹിക്കുന്നത്‌. ഗീതാ ജോര്‍ജ്‌ (കാലിഫോര്‍ണിയ), ബെന്നികുര്യന്‍ (ന്യൂജേഴ്‌സി), ലതാ പൗലോസ്‌ (ന്യുയോര്‍ക്ക്‌), അലക്‌സ്‌ തോമസ്‌ (ഫിലഡല്‍ഫിയ), എറിക്‌ മാത്യു (വാഷിങ്‌ടണ്‍ ഡി.സി), ബിജു കൊട്ടാരക്കര (ന്യുയോര്‍ക്ക്‌), ഷിജോ തോമസ്‌ (ഫ്‌ളോറിഡ) എന്നിവരാണ്‌ മറ്റു അംഗങ്ങള്‍. സ്‌മരണികയുടെ ചീഫ്‌ എഡിറ്ററായി ഏബ്രഹാം പോത്തന്‍, ഫൈനാന്‍സ്‌ കോ ഓര്‍ഡിനേറ്ററായി ജീമോന്‍ വര്‍ഗീസ്‌, സുവനീര്‍ കോ ഓര്‍ഡിനേറ്റര്‍ ലീല മരോട്ട്‌, കോ ഓര്‍ഡിനേറ്ററായി ഗണേശന്‍ നായര്‍ എന്നിവരെ നേരത്തെ നിയമിച്ചിരുന്നു.

സ്വതന്ത്ര അമേരിക്കയുടെ ചരിത്രമുറങ്ങുന്ന വിപ്ലവഭൂമിയായ ഫിലഡല്‍ഫിയയുടെ ചരിത്രവും രാഷ്ട്രീയ നിര്‍മാണത്തില്‍ ഭാരതീയരുടെ പങ്കും പ്രവാസി മലയാളികള്‍ പ്രത്യേകിച്ച്‌ അമേരിക്കന്‍ മലയാളികള്‍ ഈ സ്വപ്‌നഭൂമിക്ക്‌ നല്‍കിയ സംഭാവനകളിലൂടെയും മലയാളി സംഘടനകളുടെ മഹാസംഘടനകളായ ഫൊക്കാനയുടെ ഈ സ്‌മരണിക സഞ്ചരിക്കും. പ്രമുഖരുടെ കഥ, കവിത, ലേഖനങ്ങള്‍ എന്നിവയുമുണ്ട്‌. അമേരിക്കയിലെ പ്രമുഖ എഴുത്തുകാര്‍ക്ക്‌ മുന്‍ഗണന നല്‍കുന്ന സ്‌മരണികയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളില്‍നിന്നുള്ള നല്ല കൃതികളും ഉള്‍പ്പെടുത്തുന്നുണ്ട്‌. ഈ സംരംഭത്തിന്‌ സ്‌പോണ്‍സര്‍ഷിപ്പുനല്‍കി സഹകരിക്കണമെന്നു സ്‌മരണികയുടെ ചീഫ്‌ എഡിറ്റര്‍ ഏബ്രഹാം പോത്താന്‍, ഫൈനാന്‍സ്‌ കോ ഓര്‍ഡിനേറ്ററായി ജീമോന്‍ വര്‍ഗീസ്‌, സുവനീര്‍ കോ ഓര്‍ഡിനേറ്റര്‍ ലീല മരോട്ട്‌, കോ ഓര്‍ഡിനേറ്ററായി ഗണേശന്‍ നായര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.