Breaking News

Trending right now:
Description
 
Mar 18, 2018

കുമരകത്തിന്‌ 200 കോടിയുടെ ഫണ്ട്‌ അനുവദിക്കാമെന്നു കണ്ണന്താനം

image കോട്ടയം കുമരകത്തെ മാതൃകാ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയര്‍ത്തുന്നതിനു 200 കോടി രൂപയുടെ ഫണ്ട്‌ അനുവദിക്കാമെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ ഉറപ്പ്‌. സംസ്ഥാനസര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ ഇതിനായി ഫണ്ട്‌ അനുവദിക്കുകയുള്ളുവെന്നു ആലോചനായോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ വേണം, കൊച്ചിയില്‍നിന്നു കുമരകത്തേക്ക്‌ സ്‌പീഡ്‌ ബോട്ട്‌ സര്‍വീസ്‌ തുടങ്ങണം, രാത്രി ടൂറിസം വേണം, ശാസ്‌ത്രീയമായ മാലിന്യ നിര്‍മാര്‍ജന പദ്ധതിവേണം, മികച്ച റോഡുകള്‍ വേണം, പോളകാരണം ഒഴുക്കുനിലച്ച തോടുകള്‍ വൃത്തിയാക്കണം, വഞ്ചിവീടുകളില്‍നിന്നു നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനം വേണം, വേമ്പനാട്‌ കായലിനെ ശുദ്ധമാക്കണം തുടങ്ങിയവയായിരുന്നു ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍. കുമരകത്തിന്റെ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ്‌ നടത്തേണ്ടത്‌. അതുകൊണ്ടാണ്‌ യോഗം വിളിച്ചതെന്നും കണ്ണന്താനം പറഞ്ഞു. ജനപ്രതിനിധികളടക്കം വിവിധ മേഖലയില്‍നിന്നുള്ള ആളുകള്‍ യോഗത്തില്‍ പങ്കെടുത്തു.