Breaking News

Trending right now:
Description
 
Mar 18, 2018

ബംഗാളില്‍ നെഹ്‌റു പ്രതിമയ്‌ക്കുനേരെ കരി ഓയില്‍ ഒഴിച്ചു.

image ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയ്‌ക്കു നേരെ കരി ഓയില്‍ ഒഴിച്ചു. പശ്ചിമബംഗാളിലെ കിഴക്കന്‍ ബര്‍ദ്വാന്‍ ജില്ലയിലെ കത്വ പട്ടണത്തിലാണ്‌ സംഭവം. പ്രതിമയിലാകെ കരി ഓയില്‍ ഒഴിച്ചനിലയില്‍ ശനിയാഴ്‌ചയാണ്‌ കണ്ടത്‌. ബിജെപി പ്രവര്‍ത്തകരാണ്‌ സംഭവത്തിനു പിന്നിലെന്നു കോണ്‍ഗ്രസ്‌ പാദേശിക നേതൃത്വം ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്ക്‌ ഇതില്‍ പങ്കില്ലെന്നാണ്‌ ബിജെപി പ്രാദേശിക നേതാക്കളുടെ വിശദീകരണം. ഇത്തരത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്ത്‌ അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പൊലീസ്‌ സ്റ്റേഷനു മുമ്പില്‍ ഉപരോധസമരം നടത്തി. സംഭവത്തില്‍ ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്‌. നിരവധി ദേശീയ നേതാക്കളുടെ പ്രതിമയ്‌ക്കുനേരെ അടുത്തകാലത്ത്‌ ആക്രമം വര്‍ധിച്ചിട്ടുണ്ട്‌.