Breaking News

Trending right now:
Description
 
Mar 18, 2018

ദേശീയ ഗാനത്തിലെ 'അധിനായക്‌' നീക്കണമെന്ന്‌ ബിജെപി മന്ത്രി

image ദേശീയ ഗാനത്തിലെ 'അധിനായക്‌' എന്ന ഭാഗം നീക്കം ചെയ്യണമെന്നു ഹരിയാന ബിജെപി മന്ത്രി അനില്‍ വിജ്‌ ആവശ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തെയാണ്‌ ഈ വാക്ക്‌ സൂചിപ്പിക്കുന്നത്‌. ഇന്ത്യയില്‍ സ്വേച്ഛാധിപത്യമില്ല. ജനാധിപത്യമാണുള്ളത്‌. അതുകൊണ്ടുതന്നെ ദേശീയഗാനത്തില്‍നിന്നു അധിനായക്‌ എന്ന വാക്ക്‌ നീക്കേണ്ടതാണ്‌. ദേശീയ ഗാനത്തിലെ സിന്ധ്‌ എന്ന വാക്കു നീക്കണമെന്നു ആവശ്യപ്പെട്ട്‌ പാര്‍ലമെന്റില്‍ ഒരു എംപി അവതരിപ്പിച്ച പ്രമേയത്തോട്‌ അനില്‍ വിജ്‌ പ്രതികരിക്കുകയായിരുന്നു. കോണ്‍ഗ്രസ്‌ അംഗം റിപുന്‍ ബോറയാണ്‌ ദേശീയഗാനത്തില്‍നിന്നു സിന്ധ്‌ എന്ന വാക്ക്‌ ഓഴിവാക്കണമെന്നും വടക്കുകിഴക്കന്‍ മേഖലകളെ പരാമര്‍ശിക്കണമെന്നും അവശ്യപ്പെട്ട്‌ പ്രമേയം അവതരിപ്പിച്ചത്‌.