Breaking News

Trending right now:
Description
 
Mar 18, 2018

ഇന്ദിരയും രാജീവും രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചു: മല്ലികാര്‍ജുന്‍ ഖര്‍ഗെ

image ഇന്ദിരാഗാന്ധിയും രാജീവ്‌ഗാന്ധിയും രാജ്യത്തിനുവേണ്ടിയാണ്‌ ജീവന്‍ ത്യജിച്ചതെന്നെന്നും ഇന്ത്യയുടെ നല്ലതിനുവേണ്ടി പരിശ്രമിച്ചതിന്റെ പേരിലാണ്‌ അവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതെന്നും ലോക്‌സഭാകക്ഷിനേതാവ്‌ മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ്‌ പ്ലീനറി സമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്‌ എന്തു ചെയ്‌തുവെന്ന ബിജെപിയുടെ ചോദ്യങ്ങള്‍ക്കു കോണ്‍ഗ്രസാണ്‌ ഈ രാജ്യത്തിനുവേണ്ടതെല്ലാം ചെയ്‌തതെന്നു അഭിമാനത്തോടെ മറുപടി പറയണം. ബിജെപിയെ വെല്ലുവിളിച്ചു ഒപ്പം നിന്നാലേ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ. മുമ്പ്‌ ബിജെപി ഓഫിസുകളില്‍ ഡോ.ബി.ആര്‍.അംബേദ്‌കറുടെ ചിത്രം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയാണെങ്കിലും അവര്‍ അംബേദ്‌കറുടെ പേര്‌ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഖര്‍ഗെ തുറന്നടിച്ചു.