Breaking News

Trending right now:
Description
 
Mar 17, 2018

നികുതി കുടിശിക ഈടാക്കാന്‍ ശ്രീവിദ്യയുടെ ഫ്‌ളാറ്റ്‌ ലേലം ചെയ്യുന്നു

image നികുതി കുടിശിക ഈടാക്കാന്‍ നടി ശ്രീവിദ്യയുടെ പേരില്‍ ചെന്നൈ അഭിരാമപുരം സുബ്രഹ്മണ്യം സ്‌ട്രീറ്റിലുള്ള ഫ്‌ളാറ്റ്‌ ആദായനികുതി വകുപ്പ്‌ ലേലം ചെയ്യാനൊരുങ്ങുന്നു. ഈ മാസം 26നാണ്‌ ലേലം നിശ്ചയിച്ചിരിക്കുന്നത്‌. ലേലത്തിന്റെ അടിസ്ഥാന വില 1.14 കോടി രൂപയായിരിക്കും. 62 ലക്ഷം രൂപയുടെ നികുതി കുടിശിക ഈയാക്കാനാണ്‌ ഫ്‌ളാറ്റിന്റെ ലേലം. എണ്‍പതുകളിലാണ്‌ ശ്രീവിദ്യ ഈ ഫ്‌ളാറ്റ്‌ വാങ്ങിയത്‌. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ ചെന്നൈയില്‍ എത്തുമ്പോള്‍ താമസിക്കുന്നതിനുവേണ്ടിയായിരുന്നു ഫ്‌ളാറ്റ്‌. നടിയുടെ മരണത്തോടെ 2006-ല്‍ ഫ്‌ളാറ്റ്‌ ആദായനികുതി വകുപ്പ്‌ ഏറ്റെടുത്തു. അന്നുമുതല്‍ മദ്രസ്‌ ഹൈക്കോടതിയിലെ അഭിഭാഷകന്‍ വാടകയ്‌ക്ക്‌ താമസിക്കുകയാണ്‌. വാടകയിനത്തില്‍ ലഭിക്കുന്ന 13000 രൂപ ആദായനികുതി വകുപ്പിനാണ്‌. കഴിഞ്ഞ 12ന്‌ നടത്താന്‍ തീരുമാനിച്ചിരുന്ന ലേലം 26ലേക്കു മാറ്റുകയായിരുന്നു. അതേസമയം, നടിയുടെ സ്വത്തുക്കളുടെ നടത്തിപ്പ്‌ അവകാശം നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ്‌കുമാറിനാണ്‌.