Breaking News

Trending right now:
Description
 
Mar 17, 2018

ബിക്കിനിക്കെതിരെ അല്‍ഫോന്‍സ്‌ കണ്ണന്താനം

image ഇന്ത്യയില്‍ ബിക്കിനിയിട്ടു നടക്കുന്നവര്‍ക്കെതിരെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ശക്തമായ നിലപാടു സ്വീകരിക്കുമെന്നു മുന്നറിയിപ്പുനല്‍കി. ഇന്ത്യയിലെത്തുന്ന വിദേശ വനോദസഞ്ചാരികള്‍ ഇന്ത്യന്‍ സംസ്‌കാരം എന്താണെന്നു ആദ്യം മനസിലാക്കണം. ഇവിടുത്തെ സംസ്‌കാരത്തിന്‌ ഇണങ്ങുന്ന രീതിയിലാണ്‌ പെരുമാറേണ്ടത്‌. വിദേശികള്‍ അവരുടെ രാജ്യങ്ങളില്‍ ബിക്കിനിയിട്ടു നടക്കുന്നത്‌ സാധാരണമാണ്‌. എന്നാല്‍, ഇവിടെ ഇത്‌ അനുവദിക്കില്ലെന്നു ഒരുവാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കണ്ണന്താനം വ്യക്തമാക്കി. ഗോവയിലെ ബീച്ചിലടക്കം വിദേശികള്‍ ബിക്കിയിട്ട്‌ നടക്കാറുണ്ട്‌. ഓരോ രാജ്യത്ത്‌ എത്തുമ്പോഴും അവിടത്തെ വസ്‌ത്രധാരണരീതി പിന്തുടരാന്‍ വിനോദസഞ്ചാരികള്‍ ശ്രമിക്കണം. ഓരോരാജ്യത്തും അവിടത്തെ പ്രാദേശിക സംസ്‌കാരങ്ങള്‍ക്ക്‌ മൂല്യമുണ്ട്‌. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ ആ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. എല്ലാവരും സാരിയുടുക്കണമെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.