Breaking News

Trending right now:
Description
 
Mar 17, 2018

വിമാനത്തില്‍നിന്ന്‌ താഴെവീണ്‌ ജീവനക്കാരി മരിച്ചു

image എമിറേറ്റ്‌സ്‌ എയര്‍ലൈന്‍ വിമാനത്തില്‍നിന്നു താഴെവീണു പരുക്കേറ്റ ജീവനക്കാരി മരിച്ചു. ജീവനക്കാരിയുടെ പേര്‌ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇകെ 730 വിമാനത്തിലെ ക്യാബിന്‍ ജീവനക്കാരി വാതില്‍ തുറക്കുന്നതിനിടെ അബദ്ധത്തില്‍ താഴേയ്‌ക്കു പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജീവനക്കാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തില്‍ ബുനനാഴ്‌ചയായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ജീവനക്കാരിയുടെ കുടുംബത്തിന്‌ എല്ലാവിധ സഹായവും നല്‍കുമെന്നു കമ്പനി പ്രഖ്യാപിച്ചു.