Breaking News

Trending right now:
Description
 
Mar 17, 2018

12 വര്‍ഷത്തെ ദാമ്പത്യം മതിയായി... ഇനി പിരിയാമെന്നു ട്രംപ്‌ ജൂനിയറും ഭാര്യയും

image അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ മൂത്തമകന്‍ ട്രംപ്‌ ജൂനിയറും ഭാര്യ വനേസ ഹെയ്‌ഡനും വിവാഹമോചിതനാകാന്‍ തീരുമാനിച്ചു. 12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ്‌ വിവാഹബന്ധം വേര്‍പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്‌. നാല്‍പതുകാരനായ ട്രംപ്‌ ജൂനിയറിനും വനേസയ്‌ക്കും അഞ്ചുമക്കളാണുള്ളത്‌. ഇരുവരും വേണ്ടെന്നുവയ്‌ക്കുന്നത്‌. മോഡലായിരുന്നു വനേസ. മുമ്പ്‌ ഹോളിവുഡ്‌ സൂപ്പര്‍ താരം ലിയാനോഡോഡി കാപ്രിയോയുമായി സ്‌നേഹത്തിലായിരുന്നു വനേസയെന്നു യുഎസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഡൊണാള്‍ഡ്‌ ട്രംപ്‌ ഇപ്പോഴത്തെ ഭാര്യ മെലനിയയെ വിവാഹം ചെയ്‌ത്‌ 16 മാസം കഴിഞ്ഞപ്പോഴായിരുന്നു ട്രംപ്‌ ജൂനിയരും വനേസയും വിവാഹിതരായത്‌.