Breaking News

Trending right now:
Description
 
Mar 17, 2018

ബോളിവുഡ്‌ താരം ഇന്‍ഫാന്‍ ഖാന്‌ അര്‍ബുദം

image ബോളിവുഡ്‌ താരം ഇന്‍ഫാന്‍ ഖാന്‌ അര്‍ബുദം പിടിപെട്ടതായി സ്ഥിരീകരണം. അപൂര്‍വമായ ന്യൂറോ എന്‍ഡോക്രയിന്‍ ട്യൂമര്‍ പിടിപെട്ടതായി ഇന്‍ഫാന്‍ ഖാന്‍തന്നെയാണ്‌ വെളിപ്പെടുത്തിയത്‌. ഇന്ത്യയ്‌ക്കു വെളിയിലാണ്‌ അദ്ദേഹത്തിന്റെ ചികിത്സ. തനിക്ക്‌ ആളുകള്‍ നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയുണ്ടെന്നു അമ്പത്തിയൊന്നുകാരനായ താരം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഗൂഗിളില്‍ പരതുന്നതാണു രോഗത്തെക്കുറിച്ച്‌ അറിയാനുള്ള എളുപ്പമാര്‍ഗം. അഭ്യൂഹങ്ങള്‍ക്കു പിന്നാലെ പോകാതെ എന്റെ വാക്കുകള്‍ക്കായി കാത്തിരുന്നവര്‍ക്കു നന്ദി. അവരോടു പറയട്ടെ, കൂടുതല്‍ കഥകള്‍ പങ്കുവയ്‌ക്കാന്‍ ഞാന്‍ തിരിച്ചുവരുമെന്നാണ്‌ പ്രതീക്ഷ- ഇന്‍ഫാന്‍ഖാന്‍ പറഞ്ഞു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഴകള്‍ ഉണ്ടാകുന്നതാണ്‌ ന്യൂറോ എന്‍ഡോക്രയിന്‍ ട്യൂമര്‍. ആമാശയം, കുടല്‍, ശ്വാസകോഷം എന്നിവിടങ്ങളില്‍ മുഴകളുണ്ടാകും. നാഡീകോശങ്ങളും ഗ്രന്ഥികളും ചേരുന്ന ഭാഗത്തായിരിക്കും മുഴകളുടെ സ്ഥാനം. ഇത്തരം അര്‍ബുദം അപൂര്‍വമാണെന്നാണ്‌ ന്യൂഡല്‍ഹിയിലുള്ള എയിംസിലെ വിദഗ്‌ധ ഡോക്ടര്‍മാര്‍ പറയുന്നത്‌.