Breaking News

Trending right now:
Description
 
Mar 17, 2018

സുഖിപ്പിക്കല്‍ വേണ്ടെന്നു നേതാക്കളോട്‌ രാഹുല്‍

image എഐസിസി പ്ലീനറി സമ്മേളനത്തില്‍ മുദ്രാവാക്യങ്ങളും സ്‌നേഹപ്രകടനങ്ങളും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിലക്കി. പാര്‍ട്ടി പരിപാടികളിലെ പതിവ്‌ കീഴ്‌ വഴക്കങ്ങള്‍ ഇനി വേണ്ടെന്നാണ്‌ രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. പ്രസംഗിക്കുന്നയാള്‍ ആദ്യമേ കാര്യത്തിലേക്കു കടക്കണം. അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ പ്രസംഗം പൂര്‍ത്തിയാക്കുകയും വേണം. നേതൃനിരയെ പുകഴ്‌ത്തിയുള്ള സുഖിപ്പിക്കല്‍ വേണ്ടെന്നും നേതാക്കള്‍ക്കു അഭിവാദ്യം അര്‍പ്പിച്ചുള്ള മുദ്രാവാക്യം വിളികള്‍ ഒഴിവാക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു. നേതാക്കള്‍ കൂട്ടത്തോടെ വേദി നിറഞ്ഞിരിക്കുന്ന പാര്‍ട്ടി രീതി വേണ്ട. പ്രസംഗകന്‍ മാത്രം വേദിയില്‍നില്‍ക്കും. പാര്‍ട്ടി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സദസിലും. മുതിര്‍ന്ന നേതാക്കന്മാര്‍ക്കു പുറമേ, സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കും പ്രസംഗിക്കാന്‍ അവസരം നല്‍കും. പ്ലാനറി സമ്മേളന ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ സംസ്ഥാനങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ബൂത്ത്‌ പ്രസിഡന്റുമാരെ ഇത്തവണ പ്രത്യേക ക്ഷണിതാക്കളാക്കി പങ്കെടുപ്പിക്കുന്നത്‌. തന്റെ നേതൃത്വത്തിലുള്ള പുതുനിര പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങളാണ്‌ പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ നടപ്പാക്കുന്നത്‌.