Breaking News

Trending right now:
Description
 
Mar 17, 2018

പഞ്ചാബ്‌ പോപ്പ്‌ ഗായകന്‌ തടവുശിക്ഷ

image മനുഷ്യക്കടത്തുകേസില്‍ പഞ്ചാബ്‌ പോപ്‌ ഗായകന്‍ ദലേര്‍ മെഹന്തിയെ (50) രണ്ടുവര്‍ഷം തടവിനു ന്യൂഡല്‍ഹിയിലെ പട്യാല ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ശിക്ഷിച്ചു. മെഹന്തിയെ പിന്നീട്‌ ജാമ്യത്തില്‍വിട്ടു. കാനഡയിലേക്കു അനധികൃതമായി കുടിയേറാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ചു പണംവാങ്ങി തട്ടിപ്പുനടത്തിയെന്നു ബക്ഷിസിങ്‌ നല്‍കിയ കേസിലാണ്‌ ശിക്ഷ. ഗായകന്റെ ഡല്‍ഹിയിലെ ഓഫിസുകളില്‍ നടത്തിയ റെയ്‌ഡില്‍ പണം വാങ്ങിയതിന്റെ രേഖകള്‍ പൊലീസിന്‌ ലഭിച്ചു. യുഎസിലേക്കു അനധികൃതമായി കുടിയേറാന്‍ സഹായിക്കാമെന്നു വാഗ്‌ദാനം നല്‍കി പണം വാങ്ങിച്ചെന്ന 35 പരാതികളും പൊലീസിനു ലഭിച്ചിരുന്നു. മെഹന്തിയുടെ സഹോദരന്‍ സംഷേര്‍സിങും ഈ തട്ടിപ്പുകളില്‍ പങ്കാളിയാണ്‌. 1998ലും 1999ലും യുഎസില്‍ സംഗീത പരിപാടി നടത്തവേ, സംഘാംഗങ്ങള്‍ എന്ന വ്യാജേന 10 പേരെ യുഎസിലേക്ക്‌ കടത്തിയെന്ന ആരോപണവും ഗായകന്റെ പേരിലുണ്ട്‌. മെഹന്തിയുടെ ആദ്യ ആലംബം ബോലോ താരാ രാ രണ്ടുകോടിയിലേറെ വിറ്റഴിഞ്ഞു. 1995ലാണ്‌ ഈ ആല്‍ബം പുറത്തിറങ്ങിയത്‌.